മധുരം പകർന്ന് ‘Cako’
വിദ്യാർത്ഥികളാൽ നിറഞ്ഞ കൊച്ചിൻ കോളേജ് ക്യാമ്പസിൽ, വാനിലയുടെയും ചോക്ലേറ്റിൻ്റെയും പ്രതീക്ഷയുടെയും സുഗന്ധം പരത്തി ഒക്ടോബർ ഏഴിന് Cakoയുടെ ഒരു സ്റ്റാൾ ഉയർന്നു. മധുരത്തോടൊപ്പം കഴിവിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും കൂട്ടായ്മയുടെയും പ്രതീകമായി അത് മാറി.
മസ്കുലർ ഡിസ്ട്രോഫി (എംഡി), സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) മുതലായ അസുഖങ്ങൾ ബാധിച്ചവർക്ക് പലർക്കും ഒരു ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാവാറുണ്ട്. ജോലിക്കായി യാത്ര ചെയ്യലും മിക്കപ്പോഴും അസാധ്യമാണ്. ഇത്തരം രോഗാവസ്ഥകൾ നേരിടുന്നവരുടെ ...