സമർപ്പണത്തിന്റെ അന്തർദേശീയ അംഗീകാരം

“സമൂഹത്തിനും പ്രകൃതിക്കും വേണ്ടി ജീവിക്കുന്നവരാണ് യഥാർത്ഥ മാറ്റങ്ങളുടെ ശിൽപ്പികൾ.”

അംഗീകാരങ്ങളുടെ പിന്നിലെ അർപ്പണബോധം സമൂഹത്തിന്റെ നന്മയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനുമായി ആത്മാർത്ഥമായി പ്രവർത്തിച്ചുവരുന്ന വ്യക്തിത്വമാണ് ഹിമ മനുകുമാർ.

തിരുവനന്തപുരം ,കിളിമാനൂർ,കടവിള സ്വദേശിയായ ഹിമ എസ്. എം. എ (സ്പൈനൽ മസ്കുലർ അട്രോഫി ,എം. ഡി (മസ്കുലർ ഡിസ്ട്രോഫി) രോഗബാധിതരുടെ കൂട്ടായ്മയായ മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ് )എന്ന സംഘടനയുടെ മെമ്പർ കൂടിയാണ് ഹിമയുടെ പ്രവർത്തനങ്ങൾ അനേകർക്ക് പ്രചോദനമായിട്ടുണ്ട്.
ഹിമയുടെ ഈ നിസ്വാർത്ഥ സേവനങ്ങൾക്ക് ലഭിച്ച “UN Joy of Appreciation Award” എന്ന അംഗീകാരം, ഒരു വ്യക്തിയുടെ നേട്ടം മാത്രമല്ല; സമൂഹത്തിനായി പ്രവർത്തിക്കുന്ന എല്ലാവർക്കുമുള്ള ഒരു ആദരവാണ്. കൂടാതെ, രോഗം തളർത്താത്ത പോരാട്ടവീര്യം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് 2023 ലെ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ആഗ്രാട്ട അവാർഡ് ഉൾപ്പെടെ വിവിധ സാമൂഹിക വേദികളിൽ ലഭിച്ച അംഗീകാരങ്ങളും ഹിമയുടെ സേവനയാത്രയുടെ മൂല്യം വ്യക്തമാക്കുന്നു.

സമൂഹത്തിനായി സമർപ്പിതമായ ഒരു ജീവിതം സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഹിമ മനുകുമാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.

ഹിമയുടെ പ്രവർത്തനങ്ങൾ നിരവധി ആളുകൾക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പകർന്നു നൽകിയിട്ടുണ്ട്.എഴുത്തുകാരി, സംരംഭക, മോട്ടിവേഷണൽ സ്പീക്കർ എന്നതിലേക്കാളുപരി
ഉൾക്കൊള്ളലും (Inclusion), സുസ്ഥിര വികസനവും , സ്ത്രീ ശാക്തീകരണവും ഹിമയുടെ പ്രവർത്തനങ്ങളുടെ മുഖമുദ്രയാണ്. സമൂഹത്തിലെ ഓരോ വ്യക്തിക്കും തുല്യ അവസരങ്ങൾ ലഭിക്കണമെന്ന ആശയമാണ് ഹിമയുടെ പ്രവർത്തനങ്ങൾക്ക് അടിസ്ഥാനം.

പരിസ്ഥിതിയുടെ കാവലാളായി പരിസ്ഥിതി സംരക്ഷണ രംഗത്തും ഹിമ മനുകുമാർ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ്, വിദ്യാലയങ്ങളിലും പൊതുസ്ഥാപനങ്ങളിലും വൃക്ഷതൈ നട്ടുപിടിപ്പിക്കൽ പരിപാടികൾ, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ തുണിസഞ്ചി പ്രചാരണങ്ങൾ,
പരിസ്ഥിതി ബോധവത്കരണ ക്ലാസുകൾ, പൊതുസ്ഥലങ്ങളിൽ ബോധവത്കരണ പോസ്റ്ററുകളുടെ പ്രദർശനം,
ശുചിത്വവും മാലിന്യ നിർമാർജ്ജനം സംബന്ധിച്ച ബോധവത്കരണം തുടങ്ങിയവ

ഇന്ന് ഒരു തുണിസഞ്ചി ഉപയോഗിക്കൂ, നാളെയുടെ പ്രകൃതിയെ സംരക്ഷിക്കൂ” എന്ന സന്ദേശവുമായി നടത്തിയ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചു.

രോഗത്തെ തോൽപ്പിച്ച മനോവീര്യം ജീവിതത്തിൽ പല വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, അവയെല്ലാം ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും അതിജീവിച്ച വ്യക്തിയാണ് ഹിമ മനുകുമാർ.

രോഗാവസ്ഥകൾ പോലും സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് തടസ്സമാകാതിരിക്കാൻഅച്ഛൻ ശ്രീ സുഗതന്റെയും അമ്മ ശ്രീമതി ലീനയുടെയും ഭർത്താവ് മനകുമാറിന്റെയും പൂർണ്ണ പിന്തുണ ഹിമയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇത് വെറും വ്യക്തിപരമായ വിജയകഥയല്ല പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടുന്ന ഓരോ മനുഷ്യന്റെയും പ്രചോദനകഥയാണ്.

മാറ്റം ഒരാളിൽ നിന്ന് ആരംഭിക്കാം, പക്ഷേ അത് സമൂഹത്തെ മുഴുവൻ സ്വാധീനിക്കും.”

ഹിമ മൈൻഡ് ട്രസ്റ്റ് എന്ന സംഘടനയുടെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി കൊണ്ട് പ്രവർത്തിക്കുന്ന അവനി പ്രോജക്ട് കോഡിനേറ്റർ ആണ്. അവനിയുടെ പ്രവർത്തനങ്ങളിലൂടെ മൈൻഡിലെ ഓരോ അംഗങ്ങളിലും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് .അതിന് സഹായിയായി മൈൻഡ് മെമ്പറായ ലക്ഷ്മിയും കൂടെയുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഓരോ അംഗങ്ങൾക്കും കൂടുതൽ ആത്മവിശ്വാസം ലഭിച്ചു.കുട്ടികൾ ഉൾപ്പെടെയുള്ള  യുവജനങ്ങളിൽ സന്നദ്ധ സേവന മനോഭാവം വളർന്നു.
സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ചുള്ള അവബോധം എന്നിവ ശക്തിപ്പെട്ടു. സ്‌നേഹം,
കരുണ, നേതൃത്വം, സേവന മനോഭാവം എന്നിവയുടെ മനോഹരമായ സമന്വയമാണ് ഹിമയുടെ ജീവിതം.

യഥാർത്ഥ മാറ്റം കരുണയിൽ ആരംഭിക്കുന്നു, പ്രവർത്തനത്തിലൂടെ വളരുന്നു, പ്രതിബദ്ധതയിലൂടെ നിലനിൽക്കുന്നു.”

ഈ വാക്കുകൾ ഹിമ മനുകുമാറിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്നു. വ്യക്തിപരമായ നേട്ടങ്ങളെക്കാൾ സമൂഹത്തിന്റെ നന്മയ്ക്കാണ് ഹിമ എന്നും പ്രാധാന്യം നൽകിയത്.

ഹിമയുടെ സേവനങ്ങൾ തെളിയിക്കുന്നത് ഒരു വ്യക്തിയുടെ ആത്മാർത്ഥമായ ഇടപെടൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ്.

ഒരു നല്ല സമൂഹം രൂപപ്പെടുന്നത് നല്ല മനുഷ്യരുടെ പ്രവർത്തനങ്ങളിലൂടെയാണ്. ഹിമ മനുകുമാർ പോലുള്ള സാമൂഹിക പ്രവർത്തകർ സമൂഹത്തിന് പ്രത്യാശയും പ്രചോദനവും നൽകുന്ന പ്രകാശസ്തംഭങ്ങളാണ്.
പരിസ്ഥിതി സംരക്ഷണം, സാമൂഹിക നീതി, ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണം, സാമൂഹിക ശാക്തീകരണം എന്നീ മേഖലകളിൽ അവർ നടത്തുന്ന പ്രവർത്തനങ്ങൾ ഭാവി തലമുറകൾക്ക് മാതൃകയാണ്.

ഹിമയുടെ സേവനങ്ങൾക്ക് ലഭിച്ച അംഗീകാരങ്ങൾ ഇനിയും വലിയ സാമൂഹിക പ്രവർത്തനങ്ങൾക്ക് പ്രചോദനമാകട്ടെ. സമൂഹത്തിനായി പ്രവർത്തിക്കുന്ന ഓരോരുത്തർക്കും ഈ ജീവിതം ഒരു സന്ദേശമാണ് —

മാറ്റം സാധ്യമാണ്, അത് ഒരാളിൽ നിന്ന് ആരംഭിക്കാം.”
സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവരുടെ സേവനത്തിൽ സ്വയം സമർപ്പിക്കുക എന്നതാണ്.”
മഹാത്മാ ഗാന്ധി

Leave a Comment