Recent News

സമർപ്പണത്തിന്റെ അന്തർദേശീയ അംഗീകാരം

"സമൂഹത്തിനും പ്രകൃതിക്കും വേണ്ടി ജീവിക്കുന്നവരാണ് യഥാർത്ഥ മാറ്റങ്ങളുടെ ശിൽപ്പികൾ." അംഗീകാരങ്ങളുടെ പിന്നിലെ അർപ്പണബോധം സമൂഹത്തിന്റെ നന്മയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനുമായി ആത്മാർത്ഥമായി പ്രവർത്തിച്ചുവരുന്ന വ്യക്തിത്വമാണ് ഹിമ മനുകുമാർ. തിരുവനന്തപുരം ,കിളിമാനൂർ,കടവിള സ്വദേശിയായ ഹിമ എസ്. എം. എ (സ്പൈനൽ മസ്കുലർ അട്രോഫി ,എം. ഡി (മസ്കുലർ ഡിസ്ട്രോഫി) രോഗബാധിതരുടെ കൂട്ടായ്മയായ മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ് )എന്ന സംഘടനയുടെ മെമ്പർ കൂടിയാണ് ഹിമയുടെ ...

ഒരിടം: പ്രതീക്ഷയുടെ പാതയിൽ മൈൻഡ് ട്രസ്റ്റിന്റെ പുതിയ അധ്യായം

“ഒരു കാര്യം സത്യസന്ധമായി ആഗ്രഹിച്ചാൽ, ആ സ്വപ്നം സാക്ഷാത്കരിക്കാൻ പ്രപഞ്ചം മുഴുവൻ നിങ്ങളെ സഹായിക്കും” - പൗലോ കൊയ്‌ലോ ഈ ചിന്തയ്ക്ക് അർത്ഥം നൽകുന്ന ഒരു പ്രവർത്തനമായി മാറുകയാണ് മൈൻഡ് ട്രസ്റ്റിന്റെ ‘ഒരിടം’ പദ്ധതി. ഏറെക്കാലം സ്വപ്നം കണ്ട ഈ പുനരധിവാസ കേന്ദ്രത്തിനായുള്ള തറക്കല്ലിടൽ മെയ് 2ന് കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിൽ നടന്നു. ഒരു ആശയത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്കുള്ള ഈ യാത്രയിലെ പ്രധാനഘട്ടമായിരുന്നു അത്. ചടങ്ങിന് ...

അവൾ ആ കടമ്പയും കടന്നു

മൊബൈലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) ട്രസ്റ്റ്‌ നടത്തുന്ന ഓൺലൈൻ മാഗസിൻ ‘ഇടം’ ത്തിന്റെ മുൻ ചീഫ് എഡിറ്ററും തൃശ്ശൂർ സ്വദേശിനിയുമായ അനിഷ അഷ്റഫ് പത്താംതരം തുല്യത പരീക്ഷയിൽ മികച്ച വിജയം നേടി. മസ്‌കുലർ ഡിസ്ട്രോഫി ബാധിതയായ അനിഷയുടെ ശാരീരിക അവസ്ഥ പരിഗണിച്ച് അവളുടെ ആവശ്യപ്രകാരം കേരള സർക്കാർ വീട്ടിലിരുന്ന് പരീക്ഷ എഴുതാൻ പ്രത്യേക അനുമതി നൽകിയിരുന്നു. വീട്ടിലെ ഒരു മുറി പരീക്ഷാഹാളിന് സമാനമായി ...

പരിമിതികൾക്കതീതം ‘ബിയോണ്ട് ബാരിയേഴ്സ്’

ഒരു സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും, അവരുടെ ചുറ്റുപാടുകളോ, കഴിവുകളോ ഒന്നും അടിസ്ഥാനപ്പെടുത്തി വേർതിരിക്കാതെ, തുല്യ അവസരങ്ങളും പൂർണ്ണ പങ്കാളിത്തവും വിലമതിക്കുകയും ഉറപ്പാക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു ഇൻക്ലൂസീവ് സമൂഹം ആകുന്നത്. മൈൻഡ് ട്രസ്റ്റിൻ്റെ വോളൻ്റിയർ വിങ്ങായ 'കൂട്ട്' നവംബർ 21ന് 'ബിയോണ്ട് ബാരിയേഴ്സ്’ എന്ന പേരിൽ പുതിയൊരു ചുവടുവെപ്പിന് തുടക്കം കുറിച്ചു. കൂട്ട് വോളൻ്റിയർ അമീൻ, കൂട്ട് സെൻട്രൽ കോർഡിനേറ്റർ കാർത്തിക് എന്നിവർ പയ്യന്നൂർ ...

മധുരം പകർന്ന് ‘Cako’

വിദ്യാർത്ഥികളാൽ നിറഞ്ഞ കൊച്ചിൻ കോളേജ് ക്യാമ്പസിൽ, വാനിലയുടെയും ചോക്ലേറ്റിൻ്റെയും പ്രതീക്ഷയുടെയും സുഗന്ധം പരത്തി ഒക്ടോബർ ഏഴിന് Cakoയുടെ ഒരു സ്റ്റാൾ ഉയർന്നു. മധുരത്തോടൊപ്പം കഴിവിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും കൂട്ടായ്മയുടെയും പ്രതീകമായി അത് മാറി. മസ്കുലർ ഡിസ്ട്രോഫി (എംഡി), സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) മുതലായ അസുഖങ്ങൾ ബാധിച്ചവർക്ക് പലർക്കും ഒരു ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാവാറുണ്ട്. ജോലിക്കായി യാത്ര ചെയ്യലും മിക്കപ്പോഴും അസാധ്യമാണ്. ഇത്തരം രോഗാവസ്ഥകൾ നേരിടുന്നവരുടെ ...

SMA ബാധിതർക്ക് ആശ്വാസവിധി

നിരന്തരമായ പരിശ്രമം വലിയ ലക്ഷ്യങ്ങളിലേക്കെത്തിക്കുമെന്നതിനു തെളിവാണ് സേബയുടെ ജീവിതം. മൈൻഡ് ട്രസ്റ്റിലെ സജീവ അംഗവും വർഷങ്ങളായി സ്പൈനൽ മസ്കുലർ അട്രോഫി (SMA) രോഗബാധിതർക്കായുള്ള പോരാട്ടത്തിന്റെ മുൻനിരയിലുണ്ടായ വ്യക്തിയുമാണ് സേബ. സേബ ഉൾപ്പെടെയുള്ള രോഗികളും പ്രവർത്തകരും വർഷങ്ങളായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. ഇന്ത്യയിലെ സ്‌പൈനൽ മസ്ക്കുലർ അട്രോഫി ബാധിതരായ രോഗികൾക്ക് ആശ്വാസം പകർന്ന് ഡൽഹി ഹൈക്കോടതി ഇന്ത്യയിൽ ...

വിജയത്തിളക്കത്തിൽ മൈൻഡ് അംഗങ്ങൾ

കേരള സാക്ഷരത മിഷന്റെ ഈ വർഷത്തെ പ്ലസ്ടു തുല്യത പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി മൈൻഡ് അംഗങ്ങൾ.മൈൻഡ് ട്രസ്റ്റ് അംഗങ്ങൾ ആയ ജയലക്ഷ്മി B.B, സാജിത P.H, റംല P.T, ജ്യോതിലക്ഷ്മി എന്നിവരാണ് ഈ വിജയം കരസ്ഥമാക്കിയിരിക്കുന്നത്. കേരളത്തിലെ മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലാർ അട്രോഫി ബാധിതരായ ആളുകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് മൈൻഡ് ട്രസ്റ്റ് (Mobility in Dystrophy (MIND)Trust). രോഗത്തെ കുറിച്ചുള്ള ...

ഓണം ഓർമ്മകളിൽ

ഓണം അനുഭവക്കുറിപ്പ് മത്സരം മൈൻഡ് സാംസ്കാരിക പ്രോജക്ടായ ഇടം, ഓണാഘോഷങ്ങളുടെ ഭാഗമായി മൈൻഡ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഓണം അനുഭവക്കുറിപ്പ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് - ശ്രീ.അനീഷ് സോമൻ രചന-ഓണം ഓർമ്മകൾ ഓണം ഓർമ്മകൾ ഓരോ മലയാളിയുടെയും ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന ഒരു ആഘോഷമാണ് ഓണം. സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങളും ഊർജ്ജസ്വലമായ ആഘോഷങ്ങളും നിറഞ്ഞ സന്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും ഒരുമയുടെയും ആഘോഷമാണിത്. എന്നെ സംബന്ധിച്ചിടത്തോളം ഓണം വെറുമൊരു ...

ഡോക്ടറേറ്റ് കൈവരിച്ച് മാതൃകയായി യൂനുസ്

ശാരീരികപരിമിതികൾ നിരന്തരം തോൽപ്പിക്കാൻ ശ്രമിച്ചപ്പോഴും, തോറ്റുകൊടുക്കാതെ പഠനം തുടർന്ന് ഇന്നിതാ ഡോക്ടറേറ്റ് കൈവരിച്ചിരിക്കുകയാണ് മലപ്പുറം പെരുവള്ളൂർ പഞ്ചായത്തിൽ താമസിക്കുന്ന യൂനുസ് ചെമ്പൻ. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് യൂനുസിന് മസ്കുലർ ഡിസ്ട്രോഫി എന്ന അസുഖം നിർണ്ണയിക്കപ്പെടുന്നത്. അതോടെ സ്കൂളിൽ പോകാൻ സാധിക്കാതെയായി. പിന്നീട് പതിനെട്ട് വയസ്സിന് ശേഷം പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതി പാസാകുകയും, 2014ൽ കാലിക്കറ്റ് സർവകലാശാലയിൽ ബി.എ പൊളിറ്റിക്കൽ സയൻസ് ഓപ്പൺ ...

അഭിമാനമായി ശ്വേത ജയറാം

ചില വിജയങ്ങൾ വളരെയധികം വിലപ്പെട്ടതാണ്… അവ നിരന്തരവും കഠിനവുമായ പ്രയത്നത്തിൻ്റെയും, നിശ്ചയദാർഢ്യത്തിൻ്റെയും ഫലമായി ലഭിക്കുന്നതാണ്. ശ്വേതയുടെ ‘മിസ്സ് കേരള’ വിജയത്തെക്കുറിച്ച് കുറച്ച് മാസങ്ങൾക്ക് മുമ്പ് ‘ഇട’ത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഇന്ന് അതിലും മികവേറിയ ഒരു വിജയത്തിൻ്റെ വാർത്ത ഇവിടെ പങ്കുവെക്കുകയാണ്… അത്യധികം അഭിമാനകരമായ ‘മിസ് ക്വീൻ ഓഫ് ഇന്ത്യ 2025’ ടൈറ്റിൽ വിജയിയായിരിക്കുകയാണ് മൈൻഡ് ട്രസ്റ്റിൻ്റെ സ്വന്തം കൂട്ട് വോളൻ്റിയറായ ശ്വേത ജയറാം. സംസ്ഥാനതലത്തിൽ ഒരു ...