ഡോക്ടറേറ്റ് കൈവരിച്ച് മാതൃകയായി യൂനുസ്
ശാരീരികപരിമിതികൾ നിരന്തരം തോൽപ്പിക്കാൻ ശ്രമിച്ചപ്പോഴും, തോറ്റുകൊടുക്കാതെ പഠനം തുടർന്ന് ഇന്നിതാ ഡോക്ടറേറ്റ് കൈവരിച്ചിരിക്കുകയാണ് മലപ്പുറം പെരുവള്ളൂർ പഞ്ചായത്തിൽ താമസിക്കുന്ന യൂനുസ് ചെമ്പൻ.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് യൂനുസിന് മസ്കുലർ ഡിസ്ട്രോഫി എന്ന അസുഖം നിർണ്ണയിക്കപ്പെടുന്നത്. അതോടെ സ്കൂളിൽ പോകാൻ സാധിക്കാതെയായി. പിന്നീട് പതിനെട്ട് വയസ്സിന് ശേഷം പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതി പാസാകുകയും, 2014ൽ കാലിക്കറ്റ് സർവകലാശാലയിൽ ബി.എ പൊളിറ്റിക്കൽ സയൻസ് ഓപ്പൺ ...