Archive

റാംപിലെ താരകം

ഏപ്രിൽ 27 ന് കൊച്ചി ലുലു മാളിൽ വെച്ചു നടന്ന ''ലുലു ഫാഷൻ വീക്ക് 2023’ ലെ റാംപിൽ താരമായി മൈൻഡ് അംഗം ഋഷിക. 8 മോഡലുകൾ വീൽചെയറിലെത്തി സദസ്സിന്റെ മനം കവർന്നപ്പോൾ ഇവർക്കൊപ്പം മോഡലും നടിയുമായ നേഹ സക്സേനയും റാംപിൽ ചുവടുവെച്ചു. പ്രൗഢഗംഭീരമായ ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ അതിയായ സന്തോഷത്തിലും അഭിമാനത്തിലുമാണ് തൃശൂർ സ്വദേശിനിയായ ഋഷിക. തികഞ്ഞ ആത്മവിശ്വാസത്താലും മനോഹരമായ ...

റാംപിലെ ഒരു ശലഭമായ്

ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പ്രോത്സാഹനമേകി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ബട്ടർഫ്‌ളൈസ് ഓൺ ദി റാംപ്' എന്ന പരിപാടിയിൽ 50 ഓളം കുട്ടികൾക്കൊപ്പം മാറ്റുരച്ച് മൈൻഡ് അംഗം വിഘ്നേഷ്. മുൻ ഡി ജി പി ശ്രീ. ഋഷിരാജ് സിങ് ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ശ്രീ. എസ്. എച്ച്. പഞ്ചാപകേഷന്‍ അധ്യക്ഷത വഹിച്ച ആവേശഭരിതമായ പരിപാടിയിൽ കുട്ടികൾക്കൊപ്പം അമ്മമാരും അണിനിരന്നു. തിരുവനന്തപുരം ...

അഗ്രത 2023

തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാനും വനിത ശിശു വികസന വകുപ്പും തിരുവനന്തപുരം നെഹ്റു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച അഗ്രത 2023 അവാർഡ് മൈൻഡ് മെമ്പേഴ്സായ രഞ്ജിനി S ഉം, ഹിമ മനുകുമാറും ബഹുമാനപ്പെട്ട മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചുറാണിയിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ