കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്റെ അനുമോദനം ഏറ്റുവാങ്ങിക്കൊണ്ട് മൈൻഡ് ട്രസ്റ്റ് ( മൊബിലിറ്റി ഇൻ ഡിസ്ട്രോഫി ).
ട്രസ്സ്റ്റിന്റെ പ്രവർത്തനങ്ങളെ പരിഗണിച്ചുകൊണ്ടാണ് അനുമോദന ചടങ്ങ് ഏർപ്പെടുത്തിയിരുന്നത്.
എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബദ്ധിച്ച് തൃശ്ശൂർ പേൾ റീജൻസി ഹാളിൽ നടന്ന പരിപാടിയിൽ വെച്ച് ബഹുമാനപ്പെട്ട എക്സൈസ് വകുപ്പ് മന്ത്രി എം. ബി.രാജേഷ് മസ്ക്കുലർ ഡിസ്ട്രോഫി, സ്‌പൈനൽ മുസ്‌ക്കുലർ അട്രോഫി എന്നീ രോഗം ബാധിച്ചവരും കിടപ്പു രോഗികളും ആയിട്ടുള്ളവരെ പരിചരിക്കുന്നതിനയി
മുന്നോട്ട് വെച്ചിട്ടുള്ള ഒരിടം എന്ന പദ്ധതിയുടെ രൂപീകരണത്തിന്റെ ഭാഗമായി 25000 രൂപ സഹായധനമായി മൈൻഡ് ട്രസ്റ്റിന്റെ ചെയർമാൻ ശ്രീ സക്കീർ ഹുസൈന് കൈമാറി. ട്രസ്റ്റിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന
കൂട്ട് വോളണ്ടിയേഴ്‌സിലെ അംഗങ്ങളായ ദേവിക,ആർഷ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഓൺലൈൻ മാധ്യമങ്ങളിലും,
മറ്റ് ആനുകാലികങ്ങളിലും സൃഷ്ടികൾ എഴുതി വരുന്നു,തലശ്ശേരിയിലെ പൊയിലൂർ ആണ് സ്വദേശം.