Archive

കെ.കെ.അഹമ്മദ് കബീർ പുരസ്‌കാരം പി.ബി.സക്കീർ ഹുസൈന്

ചാരത്തിൽ നിന്നും ഉയർന്നു വന്ന ഫീനിക്സ് പക്ഷിയെപ്പോലെ പി.ബി.സക്കീർ ഹുസൈൻ എന്ന സക്കീർ മാഷ്. പ്രായം അറുപതിനോടടുത്തു, ശരീരത്തിന്റെ 80 ശതമാനവും മസ്‌ക്കുലർ ഡിസ്ട്രോഫി എന്ന അസുഖത്തെ തുടർന്ന് തളർന്നിട്ടുണ്ട്, എങ്കിലും ഇച്ഛാശക്തികൊണ്ടും മനോബലം കൊണ്ടും വളരെ വലിയ നേട്ടങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ് ഇന്നദ്ദേഹം. സി കെ വളവ് പൗരാവലി സംഘടിപ്പിക്കുന്ന 2024-25 ലെ കെ.കെ.അഹമ്മദ് കബീർ പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡ് ...

പി.ജയചന്ദ്രൻ ഫൗണ്ടേഷന്റെ അനുമോദനം സിയാശ്രുതിക്ക്

എഴുപത്തി അഞ്ചുശതമാനത്തോളം ശരീരത്തെ ബാധിച്ച മസ്‌ക്കുലർ ഡിസ്ട്രോഫി എന്ന രോഗാവസ്ഥയെ ഗൗനിക്കാതെ സ്വരമധുരമായ ഗാനങ്ങളുടെ ആലാപനത്തിലൂടെ സിയാ ശ്രുതി മുന്നേറിക്കൊണ്ടിരിക്കുയാണ്. ഗായിക എന്ന നിലയിലും അതിലുപരിയായി ഒരു മോട്ടിവേഷൻ സ്പീക്കർ എന്ന നിലയിലും ശ്രദ്ധേയയാണ് സിയ,സിയയുടെ മധുരമുള്ള സ്വരത്തിലൂടെ ഒഴുകി എത്തുന്ന വാക്കുകളും ആളുകൾ ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു. തൃശൂർ ജില്ലയിലെ വലപ്പാടിനടുത്ത പ്രദേശമായ മണപ്പുറത്ത് വെച്ച് നടന്ന പി.ജയചന്ദ്രൻ ഫൗണ്ടേഷന്റെ അനുമോദനം പ്രശസ്ത സിനിമാ സംവിധായകനും ...

മൈൻഡ് ട്രസ്റ്റിനെ അനുമോദിച്ചു

കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്റെ അനുമോദനം ഏറ്റുവാങ്ങിക്കൊണ്ട് മൈൻഡ് ട്രസ്റ്റ് ( മൊബിലിറ്റി ഇൻ ഡിസ്ട്രോഫി ). ട്രസ്സ്റ്റിന്റെ പ്രവർത്തനങ്ങളെ പരിഗണിച്ചുകൊണ്ടാണ് അനുമോദന ചടങ്ങ് ഏർപ്പെടുത്തിയിരുന്നത്. എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബദ്ധിച്ച് തൃശ്ശൂർ പേൾ റീജൻസി ഹാളിൽ നടന്ന പരിപാടിയിൽ വെച്ച് ബഹുമാനപ്പെട്ട എക്സൈസ് വകുപ്പ് മന്ത്രി എം. ബി.രാജേഷ് മസ്ക്കുലർ ഡിസ്ട്രോഫി, സ്‌പൈനൽ മുസ്‌ക്കുലർ അട്രോഫി എന്നീ രോഗം ബാധിച്ചവരും കിടപ്പു ...

സ്ത്രീശക്തി പുരസ്‌കാര നിറവിൽ സതി കൊടക്കാട്

ജീവിതത്തിന്റെ വർണ്ണങ്ങൾ എഴുത്തിലൂടെയും വായനയിലൂടെയും തീർത്തുകൊണ്ട് മുന്നേറുന്ന സതി കൊടക്കാട് സംസ്ഥാന വനിതാ കമ്മീഷന്റെ സ്ത്രീശക്തി പുരസ്‌കാരം നേടിയിരിക്കുന്നു. കാസർഗോഡ് ജില്ലയിലെ കൊടക്കാട് എന്ന ഗ്രാമത്തിൽ ആദ്യകാല വിഷചികിത്സകനും, നാടൻ കലാ ഗവേഷകനും കൂടാതെ ഒരു റിട്ടേയേർഡ് അധ്യാപകനും കൂടിയായിരുന്ന പരേതനായ സിവിക് കൊടക്കാടിന്റെയും, എം.വി. പാട്ടിയുടെയും നാല് മക്കളിൽ ഇളയ ആളായി ജനനം. ജന്മനാ മസ്കുലർ ഡിസ്ട്രോഫി ബാധിച്ചതിനാൽ ശരീരം 90% വും തളർന്നുപോയിരുന്നു, അതുകൊണ്ടു തന്നെ നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ...