ഭിന്നശേഷിക്കാർക്ക് കുടുംബശ്രീ അംഗങ്ങളിൽ നിന്നും സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മൈൻഡ് സംഘടന തയ്യാറാക്കിയ നിർദ്ദേശങ്ങളാണ് “കൂടെയുണ്ട് ” എന്ന പ്രോജക്ട്.
2024 ഡിസംബർ 11 ബുധനാഴ്ച മൈൻഡ് വൈസ് ചെയർമാൻ ശ്രീ.കൃഷ്ണകുമാർ പി എസ് സാമൂഹ്യ വകുപ്പ് മന്ത്രി.ആർ ബിന്ദുവിന് ഈ നിർദ്ദേശങ്ങൾ സമർപ്പിച്ചു.
ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായകരമാകുന്ന രീതിയിൽ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി ഇവരുടെ സേവനം ലഭ്യമാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഒറ്റയ്ക്കായി പോകുന്ന വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും, പരിചരണത്തിനായി ഭീമമായ സാമ്പത്തിക ചിലവ് വരുന്നുണ്ട്. ഇത് കുറയ്ക്കാൻ ഒരു പരിധി വരെ ഇത്തരം പദ്ധതികൾ സഹായകരമാകും.
മൈൻഡ് സംഘടനയെ പ്രതിനിധീകരിച്ച് വൈസ് ചെയർമാൻ ശ്രീ. കൃഷ്ണകുമാർ പി. എസ്, മൈൻഡ് വളണ്ടിയർ വിംഗായ കൂട്ടിൻ്റെ കോർഡിനേറ്ററായി സുഹൈൽ, വോളണ്ടിയേഴ്‌സായ സാഗർ,നിഖിൽ, ഋഷി എന്നിവരും നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സന്നിഹിതരായിരുന്നു.
“കൂടെയുണ്ട്” പ്രോജക്റ്റ് പ്രൊപ്പോസലി നെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് സെക്ഷനിൽ അറിയിക്കുക കൂടുതൽ അപ്ഡേറ്റ്സിനായി ഇടം മാഗസിൻ്റെ അടുത്ത ബ്ലോഗിനായി കാത്തിരിക്കുക, നന്ദി…