പോരാളി എന്ന വാക്കിന് ഏറ്റവും നല്ല ഉദാഹരണമാണ് അമീർ സുഹൈൽ. ശാരീരിക പരിമിതികൾ കണക്കിൽ എടുക്കാതെ ജീവിതത്തിലേക്ക് വരുന്ന ഓരോ പ്രതിസന്ധികളെയും, ചിരിച്ച മുഖത്തോടെ നേരിടുന്ന വ്യക്തിയാണ് അമീർ. സ്പൈനൽ മസ്കുലാർ അഡ്രോഫി ബാധിതനായ അമീർ സുഹൈൽ ജീവിതം വീൽചെയറിൽ ഇരുന്നു സമയം കളയാതെ തൻറെ പ്രവർത്തന മേഖലകളിൽ സ്വന്തമായി ഒരു കൈ ഒപ്പ് വെക്കാൻ നിരന്തരം പരിശ്രമിച്ചുകൊണ്ട് ഇരിയ്ക്കുകയാണ്.
അമീർ സുഹൈൽ ബഡ്ജറ്റ് സൊല്യൂഷൻസ് എന്ന പേരിൽ ഒരു സ്ഥാപനം ഈ വർഷം ആദ്യം ആരംഭിക്കുകയുണ്ടായി, അതിനെക്കുറിച്ച് ഇടം മാഗസിനിൽ ബ്ലോഗ് വന്നിട്ടുണ്ടായിരുന്നു. വായിക്കാത്തവർ ഇവിടെ ക്ലിക്ക് ചെയ്യുക. അമീർ സുഹൈൽ ടെക്നോബഗ് നെറ്റ്‌വർക്കിൽ വീഡിയോ എഡിറ്ററായും ജോലി ചെയ്തു വരുന്നു .

ഗ്രാഫിക് ഡിസൈനർ ആയ അമീർ സുഹൈലിനെ അപ്പോളോ ടയേഴ്സ് ലിമിറ്റഡ് അവരുടെ CSR project ആയ Mangrove Conservation park .. ന് വേണ്ടി മാസ്കോർട് ഡിസൈൻ ചെയ്യാൻ ഏൽപ്പിക്കുകയുണ്ടായി. അമീർ ചെയ്ത ഡിസൈൻ അപ്പോളോ ടയേഴ്സ് ടീമിന് ഇഷ്ടപ്പെടുകയും അവർ ആ ഡിസൈൻ സ്വീകരിക്കുകയും ചെയ്തു .

അമീർ സുഹൈലിന്റെ അംഗീകരിച്ചുകൊണ്ട് അപ്പോളോ ടയേഴ്സ് ലിമിറ്റഡ് ഡിസംബർ 11 ,2024 , ഹോളിഡേ ഇൻ ഹോട്ടൽ പാലാരിവട്ടം വെച്ച് അമീർ സുഹൈലിനെ ആദരിച്ചു . ഐ.എഫ്എ.എസ് ഓഫീസർ ചന്ദ്രശേഖർ അവർകളിൽ നിന്നാണ് ആദരവ് ഏറ്റുവാങ്ങിയത് .
അമീർ സുഹൈൽ ഈ ആദരവ് ഏറ്റുവാങ്ങുമ്പോൾ അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പം ഒരു കൂട്ടം ആളുകൾ കൂടിയാണ് സന്തോഷിക്കുന്നത്,ആ ഒരു കൂട്ടം ആളുകളുടെ സംഘടനയുടെ പേരാണ് മൈൻഡ് ട്രസ്റ്റ് . അമീർ സുഹൈലിന്റെ ഈ നേട്ടം ഒരുപാട് പ്രതീക്ഷകളും സന്തോഷവുമാണ് നൽകുന്നത് . വീൽച്ചെയറിൽ ആയി പോയതുകൊണ്ട് ജീവിതം അവിടെ തീരുന്നില്ല എന്നുള്ള ഒരു സന്ദേശമാണ് അമീറിൽ ലഭിച്ച ഈ ആദരവ് സമൂഹത്തെ ഓർമ്മപ്പെടുത്തുന്നത്. ഇച്ഛാശക്തിയും ,വിജയിക്കണമെന്ന് ഉള്ള ഒരു മനസ്സും ഉണ്ടെങ്കിൽ , ഒന്നും ആർക്കും അസാധ്യം അല്ല .
പ്രിയപ്പെട്ട അമീറിന് ഒരുപാട് സ്നേഹവും അഭിനന്ദനങ്ങളും …