Archive

‘ഒരിട’ത്തിലേക്ക് ഒരു സുപ്രധാന ചുവടുവയ്പ്പ്

‘ഒരിടം’ ("ORIDAM - A Space for Love, Hope and Care") എന്ന സ്വപ്നത്തിന് 2021ൽ മൈൻഡ് ട്രസ്റ്റ് തുടക്കം കുറിച്ചത് വലിയ ആവേശത്തോടെയും ദൃഢനിശ്ചയത്തോടെയും പ്രതീക്ഷയോടെയുമാണ്. സ്‌പൈനൽ മസ്‌കുലർ അട്രോഫിയും മസ്‌കുലാർ ഡിസ്ട്രോഫിയും ഉള്ള വ്യക്തികൾക്ക് പ്രത്യേക പരിചരണവും പിന്തുണയും നൽകുവാനും, അവരുടെ ജീവിതങ്ങളിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരാനും ലക്ഷ്യംവെച്ചുള്ള ഒരു സമഗ്രമായ പുനരധിവാസ പദ്ധതിയാണ് ‘ഒരിടം’. ഈ ഓഗസ്റ്റ് ...

പ്രതിസന്ധികളെ തന്റെ അവസരങ്ങൾ ആക്കി മാറ്റിയ അമീർ സുഹൈൽ

ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് അമീർ സുഹൈലിനെയാണ്. ബഡ്ജറ്റ് സൊല്യൂഷൻ എന്ന സംരംഭം ആരംഭിച്ചിരിക്കുകയാണ് ഒരു ഗ്രാഫിക്സ് ഡിസൈനർ കൂടിയായ അമീർ . എറണാകുളം ജില്ലയിൽ യൂ സി കോളേജിന്റെ അടുത്തായാണ് അമീറിന്റെ വീട്. ബാപ്പയും ഉമ്മയും അമീറും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് അമീറിൻ്റേത്. തന്റെ പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ അമീർ ഒന്നര വർഷത്തെ V F X കോഴ്സ് പഠിക്കുകയും പിന്നീട് ...

അഭിമാനമായി അനിഷയും ഹാദിയും

സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ 2023 ലെ പുരസ്കാരങ്ങൾ നേടിയിരിക്കുകയാണ് മൈൻഡ് അംഗങ്ങളായ അനിഷ അഷറഫും അബ്ദുൽ ഹാദിയും. ഡിസംബർ 26 ന് കോഴിക്കോട് ജെൻഡർ പാർക്കിൽ വെച്ചു നടന്ന ഉണർവ് 2023-ന്റെ വേദിയിൽ വെച്ച് ഇരുവരും ബഹു. ടൂറിസം, പൊതുമരാമത്ത് വികസന വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്. മികച്ച റോൾ മോഡൽ എന്ന വിഭാഗത്തിലാണ് ...

അവാർഡ് നേട്ടത്തിൽ മൈൻഡിന്റെ ആർട്ടിസ്റ്റ്

"Without continual growth and progress, such words as improvement, achievement, and success have no meaning” -Benjamin Franklin വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത കാര്യങ്ങൾ പോലും ചിത്രങ്ങളിലൂടെ ഈ ലോകത്തോട് സംവദിക്കാൻ കഴിയും. അത്തരത്തിൽ തനിക്കുള്ളിലെ ചിന്തകളെയും ആശയങ്ങളെയുമെല്ലാം ചിത്രങ്ങളിലൂടെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുകയാണ് മെറിൻ മേരി ജെയിംസ് എന്ന പെൺകുട്ടി. തന്റെ പരിശ്രമങ്ങൾക്ക് വലിയൊരു അംഗീകാരം തേടിയെത്തിയിരിക്കുകയാണ് ഇപ്പോൾ. 2023-ലെ സബൽ ...

സ്വപ്നം പോലെ സുന്ദരം ഈ നേട്ടം

ലോകപുസ്തക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിസ്മയമെന്ന് വിശേഷിപ്പിക്കാവുന്ന ആല്‍കെമിസ്റ്റിന്റെ സൃഷ്ടാവ് പൗലോ കൊയ്ലോയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിച്ച 'സ്‌നേഹപൂര്‍വ്വം പൗലോ കൊയ്‌ലോയ്ക്ക്…' മത്സരത്തിൽ സമ്മാനർഹമായ കത്ത് മൈൻഡിന്റെ പ്രിയ എഴുത്തുകാരിയും ഇടം മാഗസിൻ എഡിറ്ററുമായ കുമാരി അനിഷ അഷ്റഫിന്റേത്. ഡിസി ബുക്സ് തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ ഈ സന്തോഷം പങ്കുവെച്ചു. ഈ കത്ത് സാക്ഷാൽ പൗലോ ...

പുരസ്‌ക്കാരത്തിളക്കത്തിൽ ഷിബിന അബ്ദു

മൈൻഡിന്റെ പ്രിയപ്പെട്ട എക്സിക്യൂട്ടീവ് അംഗവും മൈൻഡിന്റെ തന്നെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന WE (Women Empowerment) യുടെ മുഖ്യ കോർഡിനേറ്ററിൽ ഒരാളുമായ ഷിബിന അബ്ദുവിന് അവാർഡിന്റെ പൊൻതിളക്കം. News18 കേരളം ചാനലിന്റെ സ്ത്രീരത്നം അവാർഡാണ് എറണാകുളം സ്വദേശിനിയായ ഷിബിനയെ തേടിയെത്തിയത്. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ, മൈൻഡിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ജോലി, കലാപരമായ കഴിവുകൾ ഇവയെല്ലാം പരിഗണിച്ചു കൊണ്ടാണ് ഈയൊരു അവാർഡിന് ഷിബിനയെ അർഹയാക്കിയത്. 2023 ...

സഹപാഠികളിൽ നിന്നുമൊരു സ്നേഹോപഹാരം

"വിദ്യാഭ്യാസം എന്നാൽ എഴുത്തും വായനയും പഠിക്കുക എന്നതല്ല. അത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താര്‍ജ്ജിക്കലാണ്." -മഹാത്മാ ഗാന്ധിജി അതെ, മുകളിലെ മഹദ്‌വചനം പോലെ ഏറെ ആഗ്രഹിച്ചിട്ടും സ്കൂളിൽ പോയി പഠിക്കാൻ പറ്റാതെ പോയെങ്കിലും ഇപ്പോഴും പഠനം തുടർന്നുകൊണ്ട് താൻ നേരിടുന്ന പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാനുള്ള കരുത്താര്‍ജ്ജിക്കുകയാണ് മൈൻഡ് അംഗം ഷിബിന. ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ആലുവയിലെ 35ഓളം വരുന്ന പ്ലസ് ടു തുല്യതാ ...

അവാർഡ് നേട്ടത്തിൽ കൂട്ട് വോളന്റീർ

പുതുതലമുറയുടെ നന്മകളെ പ്രോത്സാഹിപ്പിക്കാനും ആദരിക്കാനുമായി അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ആദ്യത്തെ അഞ്ചപ്പം യങ്ങ് വോളന്റീർ അവാർഡ് (AYVA) 2022 മൈൻഡ് ട്രസ്റ്റിന്റെ വോളന്റീർ വിങ്ങായ 'കൂട്ട്' വോളന്റീർ പൂജ ബി കൃഷ്‌ണൻ പത്തനംതിട്ട റാന്നിയിൽ വെച്ചു ജൂൺ ഒന്നിന് നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്‌ അയ്യരിൽ നിന്നും ഏറ്റുവാങ്ങി. കോളേജ് വിദ്യാർത്ഥി എന്ന വിഭാഗത്തിൽ മൈൻഡിനു വേണ്ടി ...

റാംപിലെ താരകം

ഏപ്രിൽ 27 ന് കൊച്ചി ലുലു മാളിൽ വെച്ചു നടന്ന ''ലുലു ഫാഷൻ വീക്ക് 2023’ ലെ റാംപിൽ താരമായി മൈൻഡ് അംഗം ഋഷിക. 8 മോഡലുകൾ വീൽചെയറിലെത്തി സദസ്സിന്റെ മനം കവർന്നപ്പോൾ ഇവർക്കൊപ്പം മോഡലും നടിയുമായ നേഹ സക്സേനയും റാംപിൽ ചുവടുവെച്ചു. പ്രൗഢഗംഭീരമായ ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ അതിയായ സന്തോഷത്തിലും അഭിമാനത്തിലുമാണ് തൃശൂർ സ്വദേശിനിയായ ഋഷിക. തികഞ്ഞ ആത്മവിശ്വാസത്താലും മനോഹരമായ ...

റാംപിലെ ഒരു ശലഭമായ്

ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പ്രോത്സാഹനമേകി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ബട്ടർഫ്‌ളൈസ് ഓൺ ദി റാംപ്' എന്ന പരിപാടിയിൽ 50 ഓളം കുട്ടികൾക്കൊപ്പം മാറ്റുരച്ച് മൈൻഡ് അംഗം വിഘ്നേഷ്. മുൻ ഡി ജി പി ശ്രീ. ഋഷിരാജ് സിങ് ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ശ്രീ. എസ്. എച്ച്. പഞ്ചാപകേഷന്‍ അധ്യക്ഷത വഹിച്ച ആവേശഭരിതമായ പരിപാടിയിൽ കുട്ടികൾക്കൊപ്പം അമ്മമാരും അണിനിരന്നു. തിരുവനന്തപുരം ...