Recent News

വിഷുവിൻ പൊൻചിരി

വിഷുപ്പുലരിയിൽ 20 വർഷങ്ങൾക്ക് ശേഷം തന്റെ ഇലക്ട്രിക് വീൽചെയറിൽ അമ്പലത്തിലെത്തി തൊഴാൻ കഴിഞ്ഞതിന്റ അതിയായ സന്തോഷത്തിലാണ് മൈൻഡ് അംഗമായ ഷീജ. 2023 മാർച്ചിൽ മണപ്പുറം ഫൗണ്ടേഷനും മൈൻഡ് ട്രസ്റ്റും ചേർന്നു നടത്തിയ 'സഹയാത്രയ്ക്ക് സ്നേഹസ്പർശം' എന്ന പരിപാടിയിലൂടെയാണ് കൊല്ലം സ്വദേശിയായ ഷീജയ്ക്ക് ഇലക്ട്രിക് വീൽചെയർ ലഭിച്ചത്. 28 വയസ്സുവരെ നടന്നു പോയിരുന്ന വഴികളിലൂടെ ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കാൻ കഴിയട്ടെ

അഗ്രത 2023

തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാനും വനിത ശിശു വികസന വകുപ്പും തിരുവനന്തപുരം നെഹ്റു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച അഗ്രത 2023 അവാർഡ് മൈൻഡ് മെമ്പേഴ്സായ രഞ്ജിനി S ഉം, ഹിമ മനുകുമാറും ബഹുമാനപ്പെട്ട മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചുറാണിയിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ