കൂട്ടിനൊപ്പം കൂട്ടു കൂടി..
കേരളത്തിലെ മസ്കുലർ ഡിസ്ട്രോഫി, സ്‌പൈനൽ മസ്കുലർ അട്രോഫി ബാധിതരുടെ കൂട്ടായ്മയായ മൈൻഡ് ട്രസ്റ്റിന്റെ (മൊബിലിറ്റി ഇൻ ഡിസ്ട്രോഫി) വോളന്റിയർ വിങ്ങായ കൂട്ടിന്റെ ആദ്യ സംസ്ഥാനതല സംഗമം ജൂൺ 11 ന് ഇരിങ്ങാലക്കുടയിൽ ''കൂട്ടിനൊപ്പം' എന്ന പേരിൽ സംഘടിപ്പിച്ചു. കൈപ്പമംഗലം എം എൽ എ ശ്രീ. ഇ ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ തിരക്കഥാകൃത്ത് ശ്രീ സഞ്ജയ്, റേഡിയോ അവതാരകനും നടനുമായ ...