Recent News

അപ്പോളോ ടയേഴ്സ് ലിമിറ്റഡ് ഇന്ത്യ ആദരവ് ഏറ്റുവാങ്ങി അമീർ സുഹൈൽ

പോരാളി എന്ന വാക്കിന് ഏറ്റവും നല്ല ഉദാഹരണമാണ് അമീർ സുഹൈൽ. ശാരീരിക പരിമിതികൾ കണക്കിൽ എടുക്കാതെ ജീവിതത്തിലേക്ക് വരുന്ന ഓരോ പ്രതിസന്ധികളെയും, ചിരിച്ച മുഖത്തോടെ നേരിടുന്ന വ്യക്തിയാണ് അമീർ. സ്പൈനൽ മസ്കുലാർ അഡ്രോഫി ബാധിതനായ അമീർ സുഹൈൽ ജീവിതം വീൽചെയറിൽ ഇരുന്നു സമയം കളയാതെ തൻറെ പ്രവർത്തന മേഖലകളിൽ സ്വന്തമായി ഒരു കൈ ഒപ്പ് വെക്കാൻ നിരന്തരം പരിശ്രമിച്ചുകൊണ്ട് ഇരിയ്ക്കുകയാണ്. അമീർ സുഹൈൽ ബഡ്ജറ്റ് ...

ജാബിറിന് സംസ്ഥാന ഭിന്നശേഷി പുരസ്കാരം

കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ 2024ലെ ഭിന്നശേഷി പുരസ്കാരങ്ങളിൽ, സ്വകാര്യ മേഖലയിലെ മികച്ച ജീവനക്കാരനുള്ള പുരസ്‌കാരത്തിനർഹനായിരിക്കുകയാണ് മൈൻഡ് ട്രസ്റ്റ്‌ എക്സിക്യൂട്ടീവ് അംഗവും ‘നൈപുണ്യ’ പ്രൊജക്റ്റ്‌ കോർഡിനേറ്ററുമായ മുഹമ്മദ്‌ ജാബിർ. 25,000 രൂപയാണ് അവാർഡ് തുക. സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു നവംബർ 22ന് നടത്തിയ പത്രസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മൈൻഡ് അംഗങ്ങൾക്ക് അത് അഭിമാനത്തിൻ്റെ നിമിഷങ്ങളായിരുന്നു. മലപ്പുറം തിരൂർ സ്വദേശികളായ അബ്‌ദുൽ ...

നദികളുടെ നാട്ടിലൊരു സംഗമം

മൈൻഡ് ട്രസ്റ്റിൻ്റെ കുടുംബാംഗങ്ങൾ ഒത്തുചേർന്ന്, പരസ്പരം ജീവിതാനുഭവങ്ങളും വിശേഷങ്ങളും തമാശകളും പങ്കുവെച്ച് സന്തോഷത്തോടെ ഒരു ദിനം ചെലവഴിക്കാനായി "ഒമിക” എന്ന പേരിൽ നവംബർ 9ന് ആലപ്പുഴ ജില്ലയിലെ എസ്ഡി കോളേജ് അങ്കണത്തിൽവച്ച് ജില്ലാതലസംഗമം സംഘടിപ്പിച്ചു. ആലപ്പുഴ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) ശ്രീമതി. ആശ സി. എബ്രഹാം ആണ് ഉദ്ഘാടനം നിർവഹിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ പിജി റസിഡൻ്റ് ആയ ഡോ. ജാവേദിൻ്റെ ...

വാക്കുകളുടെയും വർണങ്ങളുടെയും കൂട്ടുകാരി സേബ

62-ാമത് കേരള സ്കൂൾ കലോത്സവം മാഗസിനിൽ മൈൻഡ് അംഗമായ സേബ പി എ യുടെ കവിതകൾ പ്രസിദ്ധീകരിച്ചു . കലോത്സവം കൊല്ലത്ത് വെച്ചാണ് (ജനുവരി 4 മുതൽ 8 വരെ)നടന്നത്. മാഗസിനിലേക്ക് ഡിസംബറിൽ കവിതകൾ അയച്ചു കൊടുക്കുകയും അവയിൽ നിന്ന് രണ്ട് ഇംഗ്ലീഷ് കവിതകൾ "The River ,The Traveller" മാഗസിനായി തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. എറണാകുളം ജില്ലയിൽ പാനായിക്കുളത്താണ് അബ്ദുൽ സലാമിന്റെയും സാബിറയുടെയും ഇളയ ...

ബാലപ്രതിഭ പുരസ്കാര തിളക്കത്തിൽ അബ്ദുൽ ഹാദി

എപിജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം കരസ്ഥമാക്കി തൃശ്ശൂർ സ്വദേശിയും മൈൻഡ് കുടുംബാംഗവുമായ അബ്ദുൽ ഹാദി. തിരുവനന്തപുരം എപിജെ അബ്ദുൽ കലാം സ്റ്റേഡിയം സെൻററിൽ വച്ച് മുൻ രാഷ്ട്രപതി അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും നിന്ന് അബ്ദുൽ ഹാദി പുരസ്കാരം ഏറ്റുവാങ്ങി. ഡ്യൂഷീൻ മസ്കുലർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതകരോഗം 80 ശതമാനം ബാധിച്ചെങ്കിലും അതിലൊന്നും അബ്ദുൽ ...

പുരസ്കാരനേട്ടവുമായി ജെറിനും അനീഷയും

ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (AKWRF) സെപ്റ്റംബർ 8 ന് വള്ളിവട്ടം പാർലേക്ക് ഫാം ഹൗസിൽ വച്ച് നടത്തിയ ഓണാഘോഷപരിപാടിയിൽ മൈൻഡ് പ്രതിധി പ്രോജക്ട് കോഡിനേറ്ററായ ജെറിൻ ജോൺസനും മൈൻഡ് അംഗമായ അനീഷ അഷ്റഫിനും പുരസ്കാരങ്ങൾ ലഭിച്ചു. ഭിന്നശേഷി മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന അംഗീകരമായ ‘ഫൈറ്റർ ഓൺ വീൽസ്’ എന്ന പുരസ്കാരം പ്രശസ്ത സിനിമ നടൻ ശ്രീ. ദിലീപിൽ നിന്നും ജെറിൻ ഏറ്റുവാങ്ങി. ...

‘ഒരിട’ത്തിലേക്ക് ഒരു സുപ്രധാന ചുവടുവയ്പ്പ്

‘ഒരിടം’ ("ORIDAM - A Space for Love, Hope and Care") എന്ന സ്വപ്നത്തിന് 2021ൽ മൈൻഡ് ട്രസ്റ്റ് തുടക്കം കുറിച്ചത് വലിയ ആവേശത്തോടെയും ദൃഢനിശ്ചയത്തോടെയും പ്രതീക്ഷയോടെയുമാണ്. സ്‌പൈനൽ മസ്‌കുലർ അട്രോഫിയും മസ്‌കുലാർ ഡിസ്ട്രോഫിയും ഉള്ള വ്യക്തികൾക്ക് പ്രത്യേക പരിചരണവും പിന്തുണയും നൽകുവാനും, അവരുടെ ജീവിതങ്ങളിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരാനും ലക്ഷ്യംവെച്ചുള്ള ഒരു സമഗ്രമായ പുനരധിവാസ പദ്ധതിയാണ് ‘ഒരിടം’. ഈ ഓഗസ്റ്റ് ...

കൂട്ടിനൊപ്പം 2K24

2024 ജൂലൈ 27, 28 തീയതികളിൽ മൈൻഡ് ട്രസ്റ്റിന്റെ വോളണ്ടിയേഴ്സ് വിങ്ങായ കൂട്ട് കൂട്ടിനൊപ്പം 2K24 എന്ന പ്രോഗ്രാം കോട്ടയം ചൈതന്യ പാസ്റ്ററൽ സെൻററിൽ വെച്ച് നടത്തുകയുണ്ടായി രണ്ടുദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ്ആയിരുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം 10 മണിക്ക് ആണ് തീരുമാനിച്ചതെങ്കിലും ഡെപ്യൂട്ടി കളക്ടറിനെ മറ്റു ചില പ്രോഗ്രാം ഉള്ളതിനാൽ ഉദ്ഘാടനം സമയം മാറ്റി പിന്നീട് നടത്തുകയായിരുന്നു . ഈ പ്രോഗ്രാമിന്റെ ആദ്യ സെക്ഷൻ സൈൻ ലാങ്ഗ്വജ് ...

വിജയത്തിളക്കത്തിൽ അസ്‌ന ഷെറിൻ

പ്രതികൂലമായ ജീവിതസാഹചര്യങ്ങളിലും സ്വപ്നങ്ങളെ കൂട്ടുപിടിച്ച് ഇച്ഛാശക്തിയോടെ മുന്നേറുന്ന, മൈൻഡിലെ ഒരു കുടുംബാംഗത്തെ നമുക്കിന്ന് പരിചയപ്പെടാം… തൃശൂർ ജില്ലയിൽ കെ പി ഷിയാദിൻ്റെയും, അനീസയുടെയും മൂത്ത മകളായ അസ്‌ന ഷെറിൻ. ഒന്നര വയസ്സ് പ്രായമുള്ളപ്പോഴാണ് അസ്‌നക്ക് സ്‌പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ആണെന്ന് നിർണയിക്കപ്പെട്ടത്. പാലിശ്ശേരി എസ്എൻഡിപി സ്കൂളിൽ പഠിച്ച അസ്ന 1200ൽ 1199 മാർക്കും നേടിയാണ് ഈ വർഷം പ്ലസ് ടൂ പാസ്സായത്. ശാരീകമായ പ്രയാസങ്ങൾ ...

സ്റ്റേറ്റ് ലെവൽ കൺസൾട്ടേറ്റീവ് വർക്ക് ഷോപ്പിൽ മൈൻഡിനെ പ്രതിനിധീകരിച്ച് ശ്രീ.ബാലു

മൈൻഡ് എക്സിക്യൂട്ടീവ് മെമ്പറും ഉണർവ് പ്രോജക്ട് കോഡിനേറ്ററുമായ ശ്രീ ബാലു ഭിന്നശേഷിക്കാരുടെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കായി പുതിയ നിർദ്ദേശങ്ങൾ സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മമെൻ്റ് (CMD) ഉം നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ് (NISH) ഉം ചേർന്ന് തിരുവനന്തപുരത്തു വെച്ച് സംഘടപ്പിച്ച 'State level consultative workshop on review and revision of Kerala State policy ...