എഴുപത്തി അഞ്ചുശതമാനത്തോളം ശരീരത്തെ ബാധിച്ച മസ്‌ക്കുലർ ഡിസ്ട്രോഫി എന്ന രോഗാവസ്ഥയെ ഗൗനിക്കാതെ സ്വരമധുരമായ ഗാനങ്ങളുടെ ആലാപനത്തിലൂടെ സിയാ ശ്രുതി മുന്നേറിക്കൊണ്ടിരിക്കുയാണ്.
ഗായിക എന്ന നിലയിലും അതിലുപരിയായി ഒരു മോട്ടിവേഷൻ സ്പീക്കർ
എന്ന നിലയിലും ശ്രദ്ധേയയാണ് സിയ,സിയയുടെ മധുരമുള്ള സ്വരത്തിലൂടെ ഒഴുകി എത്തുന്ന വാക്കുകളും ആളുകൾ ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു. തൃശൂർ ജില്ലയിലെ വലപ്പാടിനടുത്ത പ്രദേശമായ മണപ്പുറത്ത് വെച്ച് നടന്ന പി.ജയചന്ദ്രൻ ഫൗണ്ടേഷന്റെ അനുമോദനം പ്രശസ്ത സിനിമാ സംവിധായകനും തൃശൂർ ജില്ലക്കാരനും കൂടിയായ ശ്രീ.കമൽ
സാറിൽ നിന്നും ഏറ്റുവാങ്ങിയിരിക്കുകയാണ് സിയാ ശ്രുതി.കൂടാതെ ഈ വർഷത്തെ വനിതാ ദിനത്തോടനുബന്ധിച്ച്
ആർ.ജെ.ഹഫീസിനൊപ്പം
മൈ റേഡിയോ 90 FM ഇൽ സ്പെഷ്യൽ ഗസ്റ്റായി
സിയാ ശ്രുതി.
‘There is Ability In Every Disability’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
തൃശൂർ ജില്ലയിലെ പുതുക്കാട് ചെങ്ങാലൂർ ആണ് സിയാശ്രുതിയുടെ സ്വദേശം. അച്ഛൻ സുരേഷ് ബാർബറായും അമ്മ അംബിക വാട്ടർ അതോറിറ്റിയിലെ ജീവനക്കാരിയായും ജോലി ചെയ്തു വരുന്നു.പിന്നെ സഹോദരൻ സിയാദും അടങ്ങുന്നതാണ് സിയയുടെ കുടുംബം.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും,
അധ്യാപകരുടെയും പൂർണ പിന്തുണയാണ് സിയയുടെ മുന്നോട്ടുള്ള യാത്രയെ സുഗമമാക്കി തീർക്കുന്നത്.
2023 ലെ എന്റെ കേരളം മേളയിൽ പങ്കെടുക്കാനും കൂടാതെ പരിപാടിയിൽ ഈശ്വരപ്രാർത്ഥന ആലപിക്കാനും സിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.യുവ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൽ സിയയെയും ആദരിച്ചു.
കൂടാതെ അഖില കേരള ആദിദ്രാവിട സഭ ചാരിറ്റിയുടെ ഭാഗമായി 2019 ൽ സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ സംഗീത മത്സരത്തിൽ വിജയിച്ചതും സിയ ആയിരുന്നു.നിലവിൽ വിദ്യാധൻ എഡ്യൂക്കേഷൻ ഓർഗനൈസേഷന്റെ
ഹെല്പ്ഡെസ്ക്ക്മെന്റർ സ്റ്റാഫായി പ്രവർത്തിച്ചു വരുന്നു.
സംഗീതത്തിന്റെ കൂടെയുള്ള ഈ യത്രയാണ് ഇത്രയും നേട്ടങ്ങൾ കൈവരിക്കാൻ ഈ മുപ്പത്തിരണ്ടുകാരിയ്ക്ക് കഴിഞ്ഞത്.ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനും, ജീവിതം സന്തോഷപൂർണ്ണമാക്കാനും സിയാ ശ്രുതിക്ക് സാധിക്കട്ടെ എന്നും ആശംസിച്ചു കൊള്ളുന്നു.

ഓൺലൈൻ മാധ്യമങ്ങളിലും,
മറ്റ് ആനുകാലികങ്ങളിലും സൃഷ്ടികൾ എഴുതി വരുന്നു,തലശ്ശേരിയിലെ പൊയിലൂർ ആണ് സ്വദേശം.