സ്വപ്നം പോലെ സുന്ദരം ഈ നേട്ടം

ലോകപുസ്തക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിസ്മയമെന്ന് വിശേഷിപ്പിക്കാവുന്ന ആല്‍കെമിസ്റ്റിന്റെ സൃഷ്ടാവ് പൗലോ കൊയ്ലോയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിച്ച ‘സ്‌നേഹപൂര്‍വ്വം പൗലോ കൊയ്‌ലോയ്ക്ക്…’ മത്സരത്തിൽ സമ്മാനർഹമായ കത്ത് മൈൻഡിന്റെ പ്രിയ എഴുത്തുകാരിയും ഇടം മാഗസിൻ എഡിറ്ററുമായ കുമാരി അനിഷ അഷ്റഫിന്റേത്. ഡിസി ബുക്സ് തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ ഈ സന്തോഷം പങ്കുവെച്ചു. ഈ കത്ത് സാക്ഷാൽ പൗലോ കൊയ്‌ലോയ്ക്ക് എത്തിക്കുവാൻ ശ്രമിക്കും എന്ന ഉറപ്പും അവർ നൽകിയിട്ടുണ്ട്. തന്റെ രചനകളിലൂടെ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ടെങ്കിലും ഒരുപക്ഷെ പൗലോ കൊയ്‌ലോവിൽ നിന്നും ലഭിച്ചേക്കാവുന്ന ഒരു മറുപടി കത്ത് ആകും അനിഷ എന്ന എഴുത്തുകാരിയെ മലയാള സാഹിത്യ ലോകത്തിൽ വേറിട്ട്‌ നിറുത്താൻ പോകുന്നത്. ആശംസകളോടെ ടീം ഇടം.

ഡിസി ബുക്സ് ഷെയർ ചെയ്ത പോസ്റ്റ് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Leave a Comment