മൈൻഡ് എക്സിക്യൂട്ടീവ് മെമ്പറും ഉണർവ് പ്രോജക്ട് കോഡിനേറ്ററുമായ ശ്രീ ബാലു ഭിന്നശേഷിക്കാരുടെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കായി പുതിയ നിർദ്ദേശങ്ങൾ സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മമെൻ്റ് (CMD) ഉം നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ് (NISH) ഉം ചേർന്ന് തിരുവനന്തപുരത്തു വെച്ച് സംഘടപ്പിച്ച ‘State level consultative workshop on review and revision of Kerala State policy for person with disabilities’ ഏകദിന വർക്ക് ഷോപ്പിൽ മൈൻഡിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു .
മസ്കുലർ ഡിസ്ട്രോഫി / സ്പൈനൽ മസ്കുലാർ അട്രോഫി ബാധിതർ സമൂഹത്തിൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പ്രസ്തുത സെമിനാറിൽ ബാലു അവതരിപ്പിച്ചു.
ഈ നിർദ്ദേശങ്ങൾ ഗവൺമെൻ്റിൻ്റെ പരിഗണനയിലേക്കായി അയക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
ഇത് മൈൻഡ് ട്രസ്റ്റിലെ ഓരോരുത്തർക്കും അഭിമാനവും പ്രതീക്ഷയും നൽകുന്ന വാർത്തയാണ് .
ബാലുവിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
