Archive

വിജയത്തിളക്കത്തിൽ അസ്‌ന ഷെറിൻ

പ്രതികൂലമായ ജീവിതസാഹചര്യങ്ങളിലും സ്വപ്നങ്ങളെ കൂട്ടുപിടിച്ച് ഇച്ഛാശക്തിയോടെ മുന്നേറുന്ന, മൈൻഡിലെ ഒരു കുടുംബാംഗത്തെ നമുക്കിന്ന് പരിചയപ്പെടാം… തൃശൂർ ജില്ലയിൽ കെ പി ഷിയാദിൻ്റെയും, അനീസയുടെയും മൂത്ത മകളായ അസ്‌ന ഷെറിൻ. ഒന്നര വയസ്സ് പ്രായമുള്ളപ്പോഴാണ് അസ്‌നക്ക് സ്‌പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ആണെന്ന് നിർണയിക്കപ്പെട്ടത്. പാലിശ്ശേരി എസ്എൻഡിപി സ്കൂളിൽ പഠിച്ച അസ്ന 1200ൽ 1199 മാർക്കും നേടിയാണ് ഈ വർഷം പ്ലസ് ടൂ പാസ്സായത്. ശാരീകമായ പ്രയാസങ്ങൾ ...

സ്റ്റേറ്റ് ലെവൽ കൺസൾട്ടേറ്റീവ് വർക്ക് ഷോപ്പിൽ മൈൻഡിനെ പ്രതിനിധീകരിച്ച് ശ്രീ.ബാലു

മൈൻഡ് എക്സിക്യൂട്ടീവ് മെമ്പറും ഉണർവ് പ്രോജക്ട് കോഡിനേറ്ററുമായ ശ്രീ ബാലു ഭിന്നശേഷിക്കാരുടെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കായി പുതിയ നിർദ്ദേശങ്ങൾ സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മമെൻ്റ് (CMD) ഉം നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ് (NISH) ഉം ചേർന്ന് തിരുവനന്തപുരത്തു വെച്ച് സംഘടപ്പിച്ച 'State level consultative workshop on review and revision of Kerala State policy ...

ഒരു നോമ്പുകാലത്തിന്റെ ഓർമ്മ

ഒരു നോമ്പുകാരന്റെ ഏറ്റവും ആസ്വാദ്യകരമായ സമയം ഏതെന്ന് ചോദിച്ചാൽ നോമ്പുതുറക്ക് തൊട്ടുമുൻപുള്ള കാത്തിരിപ്പിന്റെ സമയമാണെന്നായിരിക്കും ഏറെ പേരുടെയും ഉത്തരം. സമൃദ്ധമായി വിളമ്പിയ വിഭവങ്ങൾക്ക് മുമ്പിൽ വിശന്നു പൊരിഞ്ഞ് വിവശനായി കാത്തിരിക്കുന്ന വിശ്വാസി, ദൈവത്തിന്റെ അനുമതിക്കായി കാതോർത്തിരിക്കുന്ന സമയം. അവന്റെ ഉള്ളിൽ വിശപ്പും വിശ്വാസവും തമ്മിൽ ഏറ്റുമുട്ടുകയും ഒടുവിൽ വിശ്വാസം തന്നെ വിജയിക്കുകയും ചെയ്യുന്ന സമയം!. ഈ കാത്തിരിപ്പിന്റെ ഇടവേളയിൽ കണ്ണടച്ചിരിക്കുമ്പോൾ എന്റെ ഓർമ്മകളിലേക്ക് കടന്നുവരുന്ന ഒരാളുണ്ട്, ...