ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പ്രോത്സാഹനമേകി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ബട്ടർഫ്‌ളൈസ് ഓൺ ദി റാംപ്’ എന്ന പരിപാടിയിൽ 50 ഓളം കുട്ടികൾക്കൊപ്പം മാറ്റുരച്ച് മൈൻഡ് അംഗം വിഘ്നേഷ്. മുൻ ഡി ജി പി ശ്രീ. ഋഷിരാജ് സിങ് ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ശ്രീ. എസ്. എച്ച്. പഞ്ചാപകേഷന്‍ അധ്യക്ഷത വഹിച്ച ആവേശഭരിതമായ പരിപാടിയിൽ കുട്ടികൾക്കൊപ്പം അമ്മമാരും അണിനിരന്നു. തിരുവനന്തപുരം സ്വദേശിയായ വിഘ്നേഷ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇനിയും സ്വപ്നങ്ങൾക്കെല്ലാം വർണ്ണം ചാലിക്കാൻ കഴിയട്ടെ.