ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് അമീർ സുഹൈലിനെയാണ്. ബഡ്ജറ്റ് സൊല്യൂഷൻ എന്ന സംരംഭം ആരംഭിച്ചിരിക്കുകയാണ് ഒരു ഗ്രാഫിക്സ് ഡിസൈനർ കൂടിയായ അമീർ .
എറണാകുളം ജില്ലയിൽ യൂ സി കോളേജിന്റെ അടുത്തായാണ് അമീറിന്റെ വീട്. ബാപ്പയും ഉമ്മയും അമീറും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് അമീറിൻ്റേത്.
തന്റെ പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ അമീർ ഒന്നര വർഷത്തെ V F X കോഴ്സ് പഠിക്കുകയും പിന്നീട് മൈൻഡ് അംഗം കൂടിയായ അഖിൽ ജോസഫ് നടത്തുന്ന ടെക്നോബഗ്ഗ് നെറ്റ്‌വർക്ക് എന്ന സ്ഥാപനത്തിൽ പ്രവേശിച്ചുകൊണ്ടാണ് അമീർ തന്റെ ഗ്രാഫിക് ഡിസൈനിങ് ജീവിതം ആരംഭിക്കുന്നത് .
എസ് എം എ രോഗം ഒരുപാട് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും അതൊന്നും അമീറിന്റെ ആത്മവിശ്വാസത്തെ തളർത്തിയില്ല .

ആത്മവിശ്വാസത്തോടെ തന്നെ മുന്നേറി ഇപ്പോൾ സ്വന്തമായി ബഡ്ജറ്റ് സൊല്യൂഷൻ എന്ന സംരംഭംആരംഭിച്ചിരിക്കുകയാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് സേവനങ്ങൾ ആണ് ബജറ്റ് സൊല്യൂഷൻ നൽകുന്നത് .
ആത്മവിശ്വാസവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ഒരു പ്രതിസന്ധിയും നമ്മളെ തളർത്തിയില്ല എന്നാണ് അമീർ ജീവിതത്തിലൂടെ കാണിച്ചുതരുന്നത് .
ഇന്ന് ഒരു കുടുംബത്തെ മുഴുവന്‍ അമീർ നന്നായി തന്നെ കൊണ്ടു പോകുന്നുണ്ട്.
മാത്രവുമല്ല തന്റെ സമാന അവസ്ഥയിൽ ഉള്ളവരെ ഗ്രാഫിക് ഡിസൈനിങ് പഠിപ്പിക്കുന്നുമുണ്ട് അമീർ.
