ന്യൂറോമസ്കുലർ രോഗങ്ങളെ കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ബുക്‌ലെറ്റ്‌

മസ്കുലർ ഡിസ്ട്രോഫി, സ്‌പൈനൽ മസ്കുലർ അട്രോഫി ബാധിതരുടെ കൂട്ടായ്മയായ ‘മൈൻഡ് ട്രസ്റ്റ്’ (മൊബിലിറ്റി ഇൻ ഡിസ്ട്രോഫി) ഇത്തരം രോഗാവസ്ഥകളെ കുറിച്ച് വിശദീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബുക്‌ലെറ്റിന്റെ ആദ്യപ്രതി മെയ് 31 ന് തിരുവനന്തപുരത്തു വെച്ചു നടന്ന കൂടിക്കാഴ്ചയിൽ മൈൻഡ് ട്രസ്റ്റ് ഭാരവാഹികൾ സംസ്ഥാന ആരോഗ്യ- വനിത ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജിനു കൈമാറി പ്രകാശനം നിർവഹിച്ചു. മൈൻഡ് വൈസ് ചെയർമാൻ കൃഷ്ണകുമാർ പി എസ്‌, തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ബാലു എന്നിവരും കൂട്ട് വോളന്റീർസുമാണ് ചടങ്ങിൽ സംബന്ധിച്ചത്.

മൈൻഡിന്റെ റിസർച്ച് പ്രോജെക്ടായ ‘പ്രതിഥി’ യുടെ കീഴിൽ തയ്യാറാക്കിയ ‘Guide Book for Neuromuscular Disorders (Muscular Dystrophy & SMA)’ എന്ന ഈ ബുക്‌ലെറ്റ് മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്. പ്രതിഥി കോർഡിനേറ്ററായ ജെറിൻ ജോൺസന്റെ നേതൃത്വത്തിൽ വീണ പ്രശാന്ത്, ദിവ്യ, പൂനം എബ്രഹാം, അഞ്ജലി, രാഹുൽ, മാസങ്ങൾക്ക് മുൻപ് മരണപ്പെട്ടുപോയ മുൻ ചെയർമാൻ കൃഷ്ണകുമാർ കെ കെ എന്നിവരുടെ രണ്ടു വർഷത്തെ പ്രയത്നഫലമായാണ് ഇത്തരമൊരു ബുക്‌ലെറ്റ് യാഥാർത്ഥ്യമായത്. വിവിധ വിഭാഗങ്ങളിലുള്ള ന്യൂറോമസ്കുലർ രോഗാവസ്ഥകൾ, രോഗനിർണ്ണയം, പ്രതിരോധ സാധ്യതകൾ, നിലവിലെ ചികിൽസകൾ തുടങ്ങിയവയെ സംബന്ധിച്ചെല്ലാം ഇതിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഈ ബുക്‌ലെറ്റ് വൈകാതെ തന്നെ മൈൻഡ് ട്രസ്റ്റിന്റെ വെബ്‌പേജിൽ ലഭ്യമാകുന്നതാണ്. വളരെ വ്യക്തമായ അവബോധം സൃഷ്ടിക്കാനുതകുന്ന രീതിയിൽ എല്ലാവർക്കും പ്രയോജനപ്പെടുന്ന ഈ പുസ്തകം യാഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം പ്രിയപ്പെട്ട കെ.കെ യെ സ്നേഹപൂർവ്വം സ്മരിക്കുന്നു.

One Comment

  • ആഷിക് agc
    at 2 years ago

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Reply

Leave a Comment