തുല്യതയിലേക്കുള്ള ചുവടുവെപ്പുകൾ: ക്യാമ്പയിൻ വിശേഷങ്ങൾ (എപ്പിസോഡ് 9)

മൈൻഡ് ട്രസ്റ്റിന്റെയും കൂട്ട് വോളന്റിയർ വിങിന്റെയും തുല്യ പങ്കാളിത്തത്തോടെയും മൈൻഡ് ഉപദേശക സമിതി അംഗവും അപൂർവ രോഗബാധിതരായ ഭിന്നശേഷി വിഭാഗക്കാരുടെ മാനസികാരോഗ്യ വിദഗ്ധനുമായ ഡോ. അരുൺ സദാശിവന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച “Stepping towards Equity: An Awareness Walk for People Live with Muscular Dystrophy in India From Kasaragod to Trivandrum” എന്ന ബോധവൽക്കരണ ക്യാമ്പയിൻ ഇന്നലെ തിരുവനന്തപുരത്തെത്തി. ജില്ലയിലെ സി എച് എം എം കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്, ചാവർകോട് സന്ദർശിച്ച് വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു.

ഇന്ന്, കാസർഗോഡ് നിന്നും തുടങ്ങിയ പദയാത്ര ഇരുപത്തിനാലാം ദിനത്തിൽ തിരുവനന്തപുരം‌ ഗവണ്മെന്റ് കോളേജ് ഫോർ വുമൺ, വഴുതക്കാട് വെച്ച് അതിന്റെ പരിസമാപ്തി കുറിച്ചു. സമാപന സമ്മേളനത്തിൽ മൈൻഡ് ട്രസ്റ്റ് ചെയർമാൻ ശ്രീ സക്കീർ ഹുസൈൻ സ്വാഗതം പറയുകയും തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ ശ്രീ അഖിൽ വി മേനോൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. അനുരാധ വി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. അരുൺ സദാശിവൻ, കൂട്ട് സ്റ്റേറ്റ് പ്രസിഡന്റ് അമീൻ, മൈൻഡ് കോർഡിനേറ്റർ ശ്രീ ബാലു ഉൾപ്പടെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു വിവിധ വിഷയങ്ങളിൽ സംസാരിച്ചു. കൂട്ട് സ്റ്റേറ്റ് സെക്രട്ടറി തെരേസ നന്ദി രേഖപ്പെടുത്തി.

ഇരുപത്തിനാലു ദിവസങ്ങൾ കേരളത്തിലുടനീളം കാൽനടയായി സഞ്ചരിച്ച് സ്കൂളുകളിലും കോളേജുകളിലും കാണുന്ന ഓരോ വ്യക്തികളോടും മസ്കുലർ ഡിസ്ട്രോഫി എന്ന അവസ്ഥയെ കുറിച്ചും ഇതു ബാധിച്ച വ്യക്തികളുടെ ജീവിത സാഹചര്യം, സമൂഹത്തിലെ അവരുടെ അവകാശവും തുടങ്ങിയ വിഷയങ്ങൾ സംസാരിച്ചും അവബോധം സൃഷ്ടിച്ചും ഒരുപാട് പേരുടെ പ്രതീക്ഷയായി ഡോ. അരുൺ സദാശിവൻ. അദ്ദേഹത്തിനും ഈ ക്യാമ്പയിനിനായി കൂടെ നിന്ന കൂട്ട് വോളന്റിയർമാർക്കും ഈ മഹാ ഉദ്യമത്തിനു പിറകിൽ പ്രവർത്തിച്ച മറ്റനേകം പേർക്കും മൈൻഡ് ട്രസ്റ്റിന്റെയും ഇടം പ്രോജെക്ട് ടീമിന്റെ ഹൃദയം നിറഞ്ഞ സ്നേഹം.

ക്യാമ്പയിനിന്റെ ഭാഗമായി യൂട്യൂബിൽ ലൈവായി സംഘടിപ്പിച്ച പാനൽ ഡിസ്കഷൻ താഴെ കൊടുത്ത ലിങ്കിലൂടെ കാണാവുന്നതാണ്:

Redefining Perceptions

ക്യാമ്പയിനുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾക്കും പാനൽ ഡിസ്കഷനുകൾക്കും ബ്ലോഗിലെ ഒന്ന് മുതലുള്ള എപ്പിസോഡുകൾ സന്ദർശിക്കാവുന്നതാണ്.

Leave a Comment