“Stepping towards Equity: An Awareness Walk for People Live with Muscular Dystrophy in India From Kasaragod to Trivandrum” എന്ന ബോധവൽക്കരണ ക്യാമ്പയിനിന്റെ വിശേഷങ്ങളിലേക്ക്..
23/09/23 ശനിയാഴ്ച
കായംകുളം എം എസ് എം കോളേജിലെ ബോധവൽക്കരണ ക്ലാസ്സോടു കൂടിയാണ് ശനിയാഴ്ചയിലെ ക്യാമ്പയിൻ ആരംഭിച്ചത്. കോളേജിലെ എൻ എസ് എസ് യൂണിറ്റും കൈത്താങ്ങ് എന്ന ഭിന്നശേഷി സൗഹൃദ കൂട്ടായ്മയും ചേർന്ന് ഡോ അരുൺ സദാശിവനും കൂട്ട് വോളന്റിയർമാരും മൈൻഡ് അംഗങ്ങളും ഉൾപ്പെടുന്ന ക്യാമ്പയിൻ ടീമിന് സ്വീകരണം നൽകുകയും ആദരിക്കുകയും ചെയ്തു. തുടർന്ന് ചവറ ബേബി മെമ്മോറിയൽ ഗവണ്മെന്റ് കോളേജിലും കുട്ടികൾക്ക് ക്ലാസ്സെടുത്തു. ഡോ. അരുൺ സദാശിവനൊപ്പം മൈൻഡ് ട്രസ്റ്റ് വൈസ് ചെയർമാൻ കൃഷ്ണകുമാർ പി എസ്, ജോയിന്റ് കൺവീനർ ജോൺ എ. ജെ, മൈൻഡ് അംഗം അഞ്ജന എന്നിവർ ഇന്നത്തെ ക്യാമ്പയിനിൽ പങ്കാളികളായി.
24/09/23 ഞായറാഴ്ച:

വിശ്രമത്തിന് അവധി നൽകി ഞായറാഴ്ച കൊല്ലം ജില്ലയിലെ ചവറ ബി സി ലൈബ്രറി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ഡോ. അരുൺ സദാശിവൻ, മൈൻഡ് ട്രസ്റ്റ് വൈസ് ചെയർമാൻ കൃഷ്ണകുമാർ പി എസ് എന്നിവർ പങ്കെടുത്ത് ക്യാമ്പയിനിനെ കുറിച്ചു സംസാരിക്കുകയും ആദരം ഏറ്റുവാങ്ങുകയും ചെയ്തു. മൈൻഡ് അംഗം കിഷോറും സംഘത്തിലുണ്ടായിരുന്നു.
25/09/23 തിങ്കളാഴ്ച

ഇന്ന് കൊല്ലം ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർത്ഥികൾക്ക് മസ്കുലർ ഡിസ്ട്രോഫി എന്ന അവസ്ഥയെയും ബന്ധപെട്ട വിഷയങ്ങളെയും കുറിച്ച് ഡോ. അരുൺ സദാശിവൻ ക്ലാസ്സെടുത്തു.
ക്യാമ്പയിനിന്റെ ഭാഗമായി യൂട്യൂബിൽ ലൈവായി സംഘടിപ്പിച്ച പാനൽ ഡിസ്കഷൻ താഴെ കൊടുത്ത ലിങ്കിലൂടെ കാണാവുന്നതാണ്:
Youth Empowerment: Fostering Future Advocates for MD Community- The Story of Koot
ക്യാമ്പയിനുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾക്ക് ബ്ലോഗിലെ ഒന്ന് മുതലുള്ള എപ്പിസോഡുകൾ സന്ദർശിക്കാവുന്നതാണ്.