മൈൻഡ് ട്രസ്റ്റും കൂട്ട് വോളന്റിയർ വിങും സംയുക്തമായി സംഘടിപ്പിക്കുന്ന “Stepping towards Equity: An Awareness Walk for People Live with Muscular Dystrophy in India From Kasaragod to Trivandrum” എന്ന ക്യാമ്പയിൻ ഡോ. അരുൺ സദാശിവന്റെ നേതൃത്വത്തിൽ കേരളത്തിലെ യാത്ര തുടരുകയാണ്.

19/09/23 ചൊവ്വാഴ്ച:
ഡോ. അരുൺ സദാശിവൻ ഇന്നലെ ആലപ്പുഴയിൽ എത്തിച്ചേർന്നതിനെ തുടർന്ന് മൈൻഡ് അംഗം ബൈജുവും സുഹൃത്തുക്കളും ചേർന്ന് അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിച്ചുകൊണ്ടാണ് ക്യാമ്പയിനിന്റെ പതിനാറാം ദിനം തുടക്കമിട്ടത്. പിന്നീട് ജില്ലയിലെ പട്ടണക്കാട് എസ് സി യു ജി വി ഹയർ സെക്കൻഡറി സ്കൂളിലെയും ചേർത്തല എൻ എസ് എസ് കോളേജിലെയും വിദ്യാർത്ഥികൾക്ക് മസ്കുലർ ഡിസ്ട്രോഫിയുമായി ബന്ധപെട്ട് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ ക്ലാസ് എടുത്തു.

20/09/23 ബുധനാഴ്ച:
ഇന്ന് കോട്ടയം ജില്ലയിലെ കോട്ടയം സി എം എസ് കോളേജിലെയും മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർത്ഥികളുമായാണ് ഡോ. അരുൺ സദാശിവൻ സംവദിച്ചത്. മൈൻഡ് ട്രസ്റ്റ് ജോയിന്റ് കൺവീനർ ജോൺ എ. ജെ, പ്രയാൺ പ്രോജെക്ട് കോർഡിനേറ്റർ ദിവ്യ എസ്, പ്രേരണ പ്രോജെക്ട് കോർഡിനേറ്റർ ആശ, മൈൻഡ് അംഗങ്ങളായ ശ്രീധർമ, ജോഫിൻ എന്നിവരും കൂട്ട് വോളന്റിയർമാരും ക്യാമ്പയിനിൽ പങ്കാളികളായി.

ക്യാമ്പയിനിന്റെ ഭാഗമായി ഇന്നലെ യൂട്യൂബിൽ ലൈവായി സംഘടിപ്പിച്ച പാനൽ ഡിസ്കഷൻ താഴെ കൊടുത്ത ലിങ്കിലൂടെ കാണാവുന്നതാണ്:
MIND Inspiring Stories: Triumphs Over Challenges
ക്യാമ്പയിനുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾക്ക് ബ്ലോഗിലെ ഒന്ന് മുതലുള്ള എപ്പിസോഡുകൾ സന്ദർശിക്കാവുന്നതാണ്.