“Stepping towards Equity: An Awareness Walk for People Live with Muscular Dystrophy in India From Kasaragod to Trivandrum” എന്ന മൈൻഡ് ട്രസ്റ്റും കൂട്ട് വോളന്റീർ വിങും ചേർന്ന് ഡോ. അരുൺ സദാശിവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ വിശേഷങ്ങളിലേക്ക്.
14/09/23 വ്യാഴാഴ്ച:

തൃശൂർ കളക്ടർ ശ്രീ. വി ആർ കൃഷ്ണ തേജ ഐ എ എസ്സിനെ സന്ദർശിച്ചു കൊണ്ടാണ് ഇന്നലത്തെ ക്യാമ്പയിൻ ആരംഭിച്ചത്. ഡോ. അരുൺ സദാശിവൻ, മൈൻഡ് ട്രസ്റ്റ് ചെയർമാൻ സക്കീർ ഹുസ്സൈൻ, മൈൻഡ് തൃശൂർ ജില്ലാ കോർഡിനേറ്റർ സിന്ധു, കൂട്ട് വോളന്റിയർമാർ എന്നിവരടങ്ങിയ സംഘം ഈ ക്യാമ്പയിനിന്റെ ആവശ്യകത, ലക്ഷ്യങ്ങൾ, മസ്കുലർ ഡിസ്ട്രോഫി ബാധിതരായവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, അവയുടെ സാധ്യമായ പരിഹാരങ്ങൾ, ഇത്തരക്കാരെ പരിഗണിച്ചു ചെയ്യേണ്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ കുറിച്ചു കളക്ടറെ ബോധ്യപ്പെടുത്തുകയും നിവേദനം കൈമാറുകയും ചെയ്തു. പിന്നീട് തൃശൂർ സെന്റ് തോമസ് കോളേജിൽ എത്തിയ സംഘം വിദ്യാർത്ഥികൾക്കിടയിൽ മസ്കുലർ ഡിസ്ട്രോഫി എന്ന അവസ്ഥയെയും അനുബന്ധ വിഷയങ്ങളെയും കുറിച്ച് ബോധ്യപ്പെടുത്തി.
15/09/23 വെള്ളിയാഴ്ച:

ഇന്ന് ഡോ. അരുൺ സദാശിവന്റെ നേതൃത്വത്തിലുള്ള ക്യാമ്പയിൻ സംഘം ഇരിഞ്ഞാലക്കുട ക്രിസ്റ്റ് കോളേജിൽ എത്തിച്ചേർന്നു വിദ്യാർത്ഥികൾക്കിടയിൽ സംവദിച്ചു.
ക്യാമ്പയിനിന്റെ ഭാഗമായി ഇന്നലെയും ഇന്നുമായി യൂട്യൂബിൽ ലൈവായി സംഘടിപ്പിച്ച പാനൽ ഡിസ്കഷൻ താഴെ കൊടുത്ത ലിങ്കിലൂടെ കാണാവുന്നതാണ്:
• Caring for Caregivers: Supporting Families
• Accessible Spaces: Creating an Inclusive Society
ക്യാമ്പയിനുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾക്ക് ബ്ലോഗിലെ ഒന്ന് മുതലുള്ള എപ്പിസോഡുകൾ സന്ദർശിക്കാവുന്നതാണ്.