തുല്യതയിലേക്കുള്ള ചുവടുവെപ്പുകൾ: ക്യാമ്പയിൻ വിശേഷങ്ങൾ (എപ്പിസോഡ് 3)

മൈൻഡ് ട്രസ്റ്റിന്റെയും കൂട്ട് വോളന്റിയർ വിങിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന “Stepping towards Equity: An Awareness Walk for People Live with Muscular Dystrophy in India From Kasaragod to Trivandrum” ക്യാമ്പയിനിന്റെ രണ്ടു ദിവസത്തെ വിശേഷങ്ങൾ.

12/09/23 ചൊവ്വാഴ്ച:

ഡോ. അരുൺ സദാശിവനും കൂട്ട് വോളന്റിയർമാരും മലപ്പുറം ജില്ലയിലെ വളാഞ്ചേരി എം.ഇ.എസ്‌ കേവീയം കോളേജ് സന്ദർശിച്ച് വിദ്യാർത്ഥികളുമായി മസ്കുലർ ഡിസ്ട്രോഫി എന്ന രോഗാവസ്ഥയെ കുറിച്ച് സംവദിച്ചു. അവിടത്തെ ഗവേഷക വിദ്യാർത്ഥിയും മൈൻഡ് ട്രസ്റ്റ് അംഗവും ഇടം പ്രോജെക്ട് കോർഡിനേറ്ററുമായ ഷമീമയും ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാർത്ഥികളുമായി അനുഭവങ്ങൾ പങ്കിട്ടു.

13/09/23 ബുധനാഴ്ച:

ക്യാമ്പയിനിന്റെ ഇന്നത്തെ ദിവസം ഡോ. അരുൺ സദാശിവൻ ഐ പി ടി & ജി പി ടി കോളേജ്‌, വിഷ്ണു ആയുർവേദ കോളേജ്‌, എം.പി.എം.എം.എസ്‌.എൻ ട്രസ്റ്റ് കോളേജ്, കേരള കലാമണ്ഡലം എന്നിവിടങ്ങളിൽ എത്തിച്ചേർന്ന് മസ്കുലർ ഡിസ്ട്രോഫി ബോധവൽക്കരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുമായി സംവദിച്ചു.

ക്യാമ്പയിനിന്റെ ഭാഗമായി ഇന്നലെ യൂട്യൂബിൽ ലൈവായി സംഘടിപ്പിച്ച പാനൽ ഡിസ്കഷൻ താഴെ കൊടുത്ത ലിങ്കിലൂടെ കാണാവുന്നതാണ്:
Empowering Through Assistive Technology 

Leave a Comment