മസ്കുലർ ഡിസ്ട്രോഫി എന്ന രോഗാവസ്ഥയെ കുറിച്ചും ഇതിന്റെ ദുരിതമനുഭവിക്കുന്ന വ്യക്തികളുടെ അവസ്ഥകളെയും അവകാശങ്ങളെയും കുറിച്ചും വളർന്നു വരുന്ന വിദ്യാർത്ഥി സമൂഹത്തിനിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മൈൻഡ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന “Stepping towards Equity: An Awareness Walk for People Live with Muscular Dystrophy in India From Kasaragod to Trivandrum” എന്ന ബോധവൽക്കരണ ക്യാമ്പയിൻ ഇന്നേക്ക് (11/09/23) എട്ടു ദിവസങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഡോ. അരുൺ സദാശിവന്റെയും മൈൻഡ് വോളന്റിയർ വിങായ കൂട്ട് വോളന്റിയർമാരും കാലിക്കറ്റ് യൂണിവേഴ്സിറ്റി, വാളക്കുളം കെ എച്ച് എം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ സന്ദർശിച്ച് കുട്ടികളുമായി സംവദിച്ചു. കെ എച്ച് എം സ്കൂളിൽ വെച്ചു നടന്ന ക്യാമ്പയിനിൽ മൈൻഡ് ട്രസ്റ്റ് മലപ്പുറം ജില്ലാ കോർഡിനേറ്റർ ഇസ്ഹാഖ്, മൈൻഡ് ട്രസ്റ്റ് ജോയിന്റ് കൺവീനറും നൈപുണ്യ പ്രോജെക്ട് കോർഡിനേറ്ററുമായ ജാബിർ എന്നിവരും പങ്കെടുത്തു.

ക്യാമ്പയിനിനെ കുറച്ചു കൂടുതലായറിയാൻ താഴെ