തുല്യതയിലേക്കുള്ള ചുവടുവെപ്പുകൾ (എപ്പിസോഡ് 1)

കാലക്രമേണ പേശികൾ ദുർബലമാകുന്നതിലൂടെ, ചലനശേഷിയെ ബാധിക്കുന്ന തരത്തിലുള്ള വൈകല്യത്തിന് കാരണമാകുന്നവയാണ് മസ്കുലർ ഡിസ്ട്രോഫി എന്ന രോഗാവസ്ഥ. ഓരോ ദിവസവും തന്റെ ചലനശേഷിയിലുണ്ടാവുന്ന കുറവുകൾ മനസ്സിലാക്കി ആശങ്കയോടെയാണ് ഇത്തരം രോഗാവസ്ഥ ബാധിച്ചവർ ഓരോ ദിവസവും തരണം ചെയ്യുന്നത്. ഇത്തരത്തിൽ അനേകം പ്രതിസന്ധികൾ നേരിടുന്ന മസ്കുലർ ഡിസ്ട്രോഫി, സ്‌പൈനൽ മസ്കുലർ അട്രോഫി ബാധിതരുടെ ക്ഷേമത്തിനു വേണ്ടി 2017ൽ രൂപീകൃതമായ സംഘടനയാണ് ‘മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ് ) ട്രസ്റ്റ്.

സമൂഹത്തിലെ ഇടപെടലുകൾക്കും ഉന്നമത്തിനുമെല്ലാമായി ഇത്തരം അപൂർവ രോഗങ്ങളെ കുറിച്ച് സമൂഹത്തിന് അവബോധവും അറിവുമുണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഇതിന്റെ ഭാഗമായി മൈൻഡ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്യാമ്പയിനാണ് “Stepping towards Equity: An Awareness Walk for People Live with Muscular Dystrophy in India From Kasaragod to Trivandrum”.
മൈൻഡിന്റെ ഉണർവ് പ്രോജക്ടിന്റെ ഭാഗമായി സെപ്റ്റംബർ 4 മുതൽ ആരംഭിച്ച ക്യാമ്പയിൻ, മൈൻഡ് ഉപദേശക സമിതി അംഗവും അപൂർവ രോഗ ബാധിതരായ ഭിന്നശേഷി വിഭാഗക്കാരുടെ മാനസികാരോഗ്യ വിദഗ്ധനുമായ ഡോ. അരുൺ സദാശിവന്റെയും മൈൻഡ് വോളന്റിയർ വിങായ കൂട്ടിന്റെയും തുല്യ പങ്കാളിത്തത്തോടെയാണ് നടന്നു കൊണ്ടിരിക്കുന്നത്. കാൽനടയായി സഞ്ചരിച്ചു കൊണ്ട് പൊതുസ്ഥലങ്ങളിലും കോളേജുകളിലും സ്കൂളുകളിലും ഉദോഗസ്ഥർക്കുമിടയിലെല്ലാം സംവദിച്ചു കൊണ്ടു മുന്നേറുന്ന ക്യാമ്പയിൻ സെംപ്റ്റംബർ 28 വരെ നീണ്ടുനിൽക്കും.

തുല്യതയിലേക്കുള്ള ചവിട്ടുപടികൾ താണ്ടിക്കടക്കാനായുള്ള ഈ പദയാത്രയുടെ ഭാഗമായി മസ്കുലർ ഡിസ്ട്രോഫി, സ്‌പൈനൽ മസ്കുലർ അട്രോഫി തുടങ്ങിയ രോഗാവസ്ഥകളുമായി ബന്ധപെട്ട വിവിധ വിഷയങ്ങളിൽ യൂട്യൂബിൽ ലൈവായി പാനൽ ഡിസ്കഷനുകളും സംഘടിപ്പിക്കുന്നുണ്ട്.

ഇതുവരെയുള്ള പാനൽ ഡിസ്കഷനുകൾക്കായി താഴെയുള്ള യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യാം:

• Understanding Muscular Dystrophy: Unravelling the Basics-

• Mental Health Matters: Addressing Emotional Well-Being- 

• Breaking Barriers: Advocacy for Inclusive Education-

ഈ ക്യാമ്പയിനുമായി ബന്ധപ്പെട്ട ഓരോ ദിവസത്തെയും വിവരങ്ങൾക്ക് ഇടം ബ്ലോഗ് സന്ദർശിക്കാവുന്നതാണ്.

ഇതുമായി ബന്ധപെട്ട നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമെന്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ..

Leave a Comment