കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് 2025 ജനുവരി 7 മുതൽ 13 വരെ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുകയുണ്ടായി. ജനുവരി 9, വ്യാഴാഴ്ച
‘ജീവിതം എന്ന സൗന്ദര്യം’ എന്ന വിഷയത്തിൽ മൈൻഡ് ട്രസ്റ്റ് വൈസ് ചെയർമാനും സ്റ്റോറി ടെല്ലറുമായ കൃഷ്ണകുമാർ പി എസ് സംസാരിച്ചു.
തന്റെ ചുറ്റുമുള്ള മനുഷ്യരെ പറ്റിയും അവരുടെ ചേർത്തു പിടിക്കലിനെ കുറിച്ചും തന്റെ ജീവിതാനുഭവത്തിൽ നിന്നും കൃഷ്ണകുമാർ സംസാരിച്ചു.
ഇതിനുമുമ്പ് നടന്ന പുസ്തകമേളയിൽ ഒരു കാഴ്ചക്കാരൻ എന്ന നിലയിൽ പോയിരുന്ന അദ്ദേഹം ഇപ്പോൾ ഒരു അതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷവാനാണ്. സാധാരണയായി ഇത്തരം പരിപാടികളിൽ ഭിന്നശേഷിയുള്ള വ്യക്തികളുടെ പങ്കാളിത്തം അധികം ഉണ്ടാവാറില്ല പക്ഷേ ഇവിടെ അതിന് വളരെ നല്ലൊരു മാറ്റം വന്നിരിക്കുകയാണ്.
ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതെല്ലാം ഒരു ചിരിയോടെ നോക്കി കാണുകയും, പ്രതിസന്ധികളും ജീവിതത്തിന്റെ സൗന്ദര്യമാണെന്ന് തന്റെ വാക്കുകളിലൂടെ കൃഷ്ണകുമാർ മറ്റു മനസ്സുകളിലേക്ക് എത്തിക്കുന്നു.
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനങ്ങളിലൂടെ യൂത്ത് ഐക്കൺ , ടാറ്റാ ഷൈനിങ് സ്റ്റാർ, സബൽ അവാർഡ് , കേരള സോഷ്യൽ ജസ്റ്റിസ് സ്പെഷ്യൽ മെൻഷൻ , കൈരളി ഫീനിക്സ് അവാർഡ്.
തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ കൃഷ്ണകുമാറിനെ തേടിയെത്തിയിട്ടുണ്ട്.
ശാരീരിക പരിമിതികൾ ഉള്ളവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ പ്രചോദനം നൽകുകയും കൂടിയാണ് കൃഷ്ണകുമാർ എന്ന മനുഷ്യൻ മൈൻഡ് കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും മാത്രമല്ല സമൂഹത്തിലെ എല്ലാവർക്കും ഒരു മാതൃകയാണ് കൃഷ്ണകുമാർ
കൃഷ്ണകുമാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
