‘ഒരിട’ത്തിലേക്ക് ഒരു സുപ്രധാന ചുവടുവയ്പ്പ്

‘ഒരിടം’ (“ORIDAM – A Space for Love, Hope and Care”) എന്ന സ്വപ്നത്തിന് 2021ൽ മൈൻഡ് ട്രസ്റ്റ് തുടക്കം കുറിച്ചത് വലിയ ആവേശത്തോടെയും ദൃഢനിശ്ചയത്തോടെയും പ്രതീക്ഷയോടെയുമാണ്. സ്‌പൈനൽ മസ്‌കുലർ അട്രോഫിയും മസ്‌കുലാർ ഡിസ്ട്രോഫിയും ഉള്ള വ്യക്തികൾക്ക് പ്രത്യേക പരിചരണവും പിന്തുണയും നൽകുവാനും, അവരുടെ ജീവിതങ്ങളിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരാനും ലക്ഷ്യംവെച്ചുള്ള ഒരു സമഗ്രമായ പുനരധിവാസ പദ്ധതിയാണ് ‘ഒരിടം’.

ഈ ഓഗസ്റ്റ് മാസത്തിൽ ‘ഒരിട’ത്തിലേക്കുള്ള യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പിന് സാധ്യമായി. കോഴിക്കോട് മേപ്പയൂരിൽ ഈ സംരംഭത്തിനായി 1.85 ഏക്കർ ഭൂമി ഏറ്റെടുക്കൽ വിജയകരമായി പൂർത്തിയാക്കി.

ഈ സുപ്രധാനമായ മുന്നേറ്റം മൈൻഡ് ട്രസ്റ്റിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ മാത്രമല്ല, കഴിഞ്ഞ മൂന്ന് വർഷങ്ങളായി മൈൻഡിനൊപ്പം മൈൻഡിനുവേണ്ടി സജീവമായി പ്രവർത്തിക്കുന്ന സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ഉദാരമായ പിന്തുണയുടെയും കൂടി തെളിവാണ്. ഈ സ്വപ്ന പുനരധിവാസ സംരംഭത്തിൻ്റെ തുടക്കത്തിനായി സംഭാവന നൽകിയ ഓരോരുത്തരുടെയും പങ്കാളിത്തം വിലമതിക്കാനാവാത്തതാണ്.

‘ഒരിട’ത്തിൻ്റെ നിർമ്മാണം ആരംഭിക്കുന്നതിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, തുടർന്നും മൈൻഡ് ട്രസ്റ്റ് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു. സ്‌പൈനൽ മസ്‌കുലർ അട്രോഫി, മസ്‌കുലാർ ഡിസ്ട്രോഫി എന്നീ അസുഖങ്ങളാൽ പ്രയാസങ്ങൾ നേരിടുന്നവർക്ക് പ്രതീക്ഷയും പിന്തുണയും നൽകുവാനായി ‘ഒരിട’ത്തിലേക്കുള്ള യാത്ര മൈൻഡ് ട്രസ്റ്റ് പതറാതെ തുടരുന്നതാണ്…

Leave a Comment