അവാർഡ് നേട്ടത്തിൽ കൂട്ട് വോളന്റീർ

പുതുതലമുറയുടെ നന്മകളെ പ്രോത്സാഹിപ്പിക്കാനും ആദരിക്കാനുമായി അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ആദ്യത്തെ അഞ്ചപ്പം യങ്ങ് വോളന്റീർ അവാർഡ് (AYVA) 2022 മൈൻഡ് ട്രസ്റ്റിന്റെ വോളന്റീർ വിങ്ങായ ‘കൂട്ട്’ വോളന്റീർ പൂജ ബി കൃഷ്‌ണൻ പത്തനംതിട്ട റാന്നിയിൽ വെച്ചു ജൂൺ ഒന്നിന് നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്‌ അയ്യരിൽ നിന്നും ഏറ്റുവാങ്ങി. കോളേജ് വിദ്യാർത്ഥി എന്ന വിഭാഗത്തിൽ മൈൻഡിനു വേണ്ടി ചെയ്ത സന്നദ്ധപ്രവർത്തനങ്ങൾക്കാണ് പൂജ അവാർഡിനർഹയായത്.

മസ്കുലർ ഡിസ്ട്രോഫി, സ്‌പൈനൽ മസ്കുലർ അട്രോഫി ബാധിതരുടെ കൂട്ടായ്മയായ മൈൻഡ് ട്രസ്റ്റിന്റെ (മൊബിലിറ്റി ഇൻ ഡിസ്ട്രോഫി) വോളന്റീർ വിങ്ങായ കൂട്ടിന്റെ ആരംഭ ഘട്ടം മുതൽ തന്നെ പൂജ മൈൻഡിന്റെ പ്രവർത്തനങ്ങൾക്കൊപ്പമുണ്ട്. കൊല്ലം, കുണ്ടറ സ്വദേശിനിയായ പൂജ രാധാകൃഷ്ണ പിള്ളയുടെയും ബീന കുമാരിയുടെയും മകളാണ്. പൂജയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു. ഇനിയുമൊരുപാട് നല്ല പ്രവർത്തനങ്ങളിൽ പങ്കാളിയാവാനും സമൂഹത്തിനു മാതൃകയാവാനും കഴിയട്ടെ എന്നാശംസിക്കുന്നു.

4 Comments

  • POOJA B KRISHNAN
    at 3 years ago

    Thank you❤️For your support. I can’t achieve this without you Guys KOOT. Love you all❤️🫂

    Reply
  • POOJA B KRISHNAN
    at 3 years ago

    Thank you❤️For your support. I can’t achieve this without you Guys KOOT. Love you all❤️🫂. This award is not for a person, because KOOT is a family who just spread love for our loved ones😘

    Reply
  • Kunjutty
    at 3 years ago

    Congrats ponnah❤️inim ithupole orupad angeekarangal nedaan sarweswarante ella anugrahangalum undavatte😍

    Reply
  • Anjali
    at 3 years ago

    Good luck poojaa🥰🥰

    Reply

Leave a Comment