അഭിമാനമായി ശ്വേത ജയറാം

ചില വിജയങ്ങൾ വളരെയധികം വിലപ്പെട്ടതാണ്… അവ നിരന്തരവും കഠിനവുമായ പ്രയത്നത്തിൻ്റെയും, നിശ്ചയദാർഢ്യത്തിൻ്റെയും ഫലമായി ലഭിക്കുന്നതാണ്. ശ്വേതയുടെ ‘മിസ്സ് കേരള’ വിജയത്തെക്കുറിച്ച് കുറച്ച് മാസങ്ങൾക്ക് മുമ്പ് ‘ഇട’ത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഇന്ന് അതിലും മികവേറിയ ഒരു വിജയത്തിൻ്റെ വാർത്ത ഇവിടെ പങ്കുവെക്കുകയാണ്… അത്യധികം അഭിമാനകരമായ ‘മിസ് ക്വീൻ ഓഫ് ഇന്ത്യ 2025’ ടൈറ്റിൽ വിജയിയായിരിക്കുകയാണ് മൈൻഡ് ട്രസ്റ്റിൻ്റെ സ്വന്തം കൂട്ട് വോളൻ്റിയറായ ശ്വേത ജയറാം.

സംസ്ഥാനതലത്തിൽ ഒരു അംഗീകാരം ലഭിച്ചതിനു പിന്നാലെതന്നെ ദേശീയതലത്തിൽ ഒരു കിരീടംകൂടി ലഭിച്ചത് ശ്വേതയുടെ സ്ഥിരോത്സാഹത്തിനും, അവൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവൾ നൽകുന്ന സമർപ്പണത്തിനും ഉള്ള തെളിവാണ്. കൂട്ട് വോളൻ്റിയർ എന്ന നിലയിൽ ശ്വേതയുടെ സേവനങ്ങൾ, പ്രശസ്തിക്കും ഗ്ലാമറിനുമപ്പുറം, കാരുണ്യത്തിന്റെയും സേവനത്തിന്റെയും മൂല്യങ്ങൾ പ്രതിനിധാനം ചെയ്യുന്നതാണ്.

ശ്വേതയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച അവളുടെ സമർപ്പണത്തെ ഞങ്ങൾ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ശ്വേതയുടെ വിജയങ്ങൾ ഇനിയും പലർക്കും അവരുടെ സ്വപ്നങ്ങളെ ധൈര്യപൂർവ്വം പിന്തുടരാൻ പ്രചോദനമാകട്ടെ!

Leave a Comment