Recent News

ആശ്വാസ കിരണം പദ്ധതി- അറിയേണ്ടതെല്ലാം

എന്താണ് ആശ്വാസകിരണം പദ്ധതി? ദൈനംദിന ആവശ്യങ്ങൾക്ക് ഒരു പരിചാരകന്റെ സേവനം ആവശ്യമുള്ള കിടപ്പിലായ രോഗികൾ, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവർ, ഗുരുതര രോഗമുള്ളവർ തുടങ്ങിയവരെ പരിചരിക്കുന്നവർക്ക് 600 രൂപ പ്രതിമാസ ധനസഹായമായി അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം പദ്ധതി. ഈ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചു കൊണ്ടിരിക്കുന്നവരും പുതിയതായി ധനസഹായം അനുവദിക്കാൻ അർഹതപ്പെട്ടവരും 2023 ജൂൺ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ആശ്വാസകിരണം പദ്ധതിക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്? 1. ...

അവാർഡ് നേട്ടത്തിൽ കൂട്ട് വോളന്റീർ

പുതുതലമുറയുടെ നന്മകളെ പ്രോത്സാഹിപ്പിക്കാനും ആദരിക്കാനുമായി അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ആദ്യത്തെ അഞ്ചപ്പം യങ്ങ് വോളന്റീർ അവാർഡ് (AYVA) 2022 മൈൻഡ് ട്രസ്റ്റിന്റെ വോളന്റീർ വിങ്ങായ 'കൂട്ട്' വോളന്റീർ പൂജ ബി കൃഷ്‌ണൻ പത്തനംതിട്ട റാന്നിയിൽ വെച്ചു ജൂൺ ഒന്നിന് നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്‌ അയ്യരിൽ നിന്നും ഏറ്റുവാങ്ങി. കോളേജ് വിദ്യാർത്ഥി എന്ന വിഭാഗത്തിൽ മൈൻഡിനു വേണ്ടി ...

ന്യൂറോമസ്കുലർ രോഗങ്ങളെ കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ബുക്‌ലെറ്റ്‌

മസ്കുലർ ഡിസ്ട്രോഫി, സ്‌പൈനൽ മസ്കുലർ അട്രോഫി ബാധിതരുടെ കൂട്ടായ്മയായ 'മൈൻഡ് ട്രസ്റ്റ്' (മൊബിലിറ്റി ഇൻ ഡിസ്ട്രോഫി) ഇത്തരം രോഗാവസ്ഥകളെ കുറിച്ച് വിശദീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബുക്‌ലെറ്റിന്റെ ആദ്യപ്രതി മെയ് 31 ന് തിരുവനന്തപുരത്തു വെച്ചു നടന്ന കൂടിക്കാഴ്ചയിൽ മൈൻഡ് ട്രസ്റ്റ് ഭാരവാഹികൾ സംസ്ഥാന ആരോഗ്യ- വനിത ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജിനു കൈമാറി പ്രകാശനം നിർവഹിച്ചു. മൈൻഡ് വൈസ് ...

കാഴ്ചക്കാരിൽ നിന്നും പൂർണ്ണ പങ്കാളിത്തത്തിലേക്ക്

സ്കൂൾ കായികമേളകളിൽ നിലവിലെ രീതിയനുസരിച്ച് ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പങ്കെടുക്കാൻ പരിമിതികൾ ഉള്ളതിനാൽ കളിക്കളത്തിൽ നിന്നും മാറിനിന്ന് കാഴ്ചക്കാരായി മാത്രം ഒതുങ്ങിക്കൂടുന്ന പതിവായിരുന്നു നിലനിന്നിരുന്നത്. എന്നാൽ പുതിയ അധ്യയന വർഷം മുതൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെയും സ്പെഷ്യൽ സ്കൂളുകളിലെയും ശാരീരിക പരിമിതികളുള്ള വിദ്യാർത്ഥികൾക്ക് അവരുടെ വിവിധ കായിക മികവുകൾ പ്രകടമാക്കാനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായി, ഇൻക്ലൂസിവ് സ്പോർട്സ് മാന്വൽ തയ്യാറായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ...

ലാലേട്ടന് ഇടം മാസികയുടെ ജന്മദിനാശംസകൾ

മൈൻഡ് അംഗമായ ജെറിന്റെ കുഞ്ഞു നാൾ മുതലുള്ള ആഗ്രഹമായിരുന്നു മലയാളികളുടെ സ്വന്തം നടനവിസ്മയം ലാലേട്ടനെ കാണണം എന്നുള്ളത്. പഠിക്കുന്ന സമയത്ത് ഒരിക്കൽ അതിനൊരു ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ അടുത്ത് ചെല്ലാനോ സംസാരിക്കാനോ ഉള്ള അവസരം കിട്ടിയിരുന്നില്ല, പിന്നീട് മസ്‌ക്കുലർ ഡിസ്ട്രോഫി എന്ന അസുഖത്തിന്റെ പിടിയിൽ വീടിനകത്ത് ഒതുങ്ങിയെങ്കിലും ജെറിൻ തന്റെ ആഗ്രഹം ഒരു നെരിപ്പോട് പോലെ മനസ്സിൽ കൊണ്ട് നടന്നു. ഒടുവിൽ തന്റെ ...

പ്രതീക്ഷയുടെ വാതായനം

മുകളിൽ കാണുന്ന റാംപുള്ള ഈ വീടിന് ഒറ്റനോട്ടത്തിൽ പുതുമകളൊന്നും തോന്നില്ലായിരിക്കും. എന്നാൽ വീൽചെയർ ഉപയോഗിക്കുന്ന ആരും ഈ വീട്ടിൽ ഇല്ലാതിരുന്നിട്ടും, വീൽചെയർ ഉപയോഗിക്കുന്ന ആരുവന്നാലും പടിക്കെട്ടുകൾ അവരുടെ പ്രവേശനത്തിനു തടസ്സം നിൽക്കാത്ത രീതിയിൽ നിർമിച്ചിരിക്കുന്ന ഈ വീടിന് ഭംഗി ഒരൽപ്പം കൂടുതലാണ്. അങ്കമാലി സ്വദേശിയായ ഡോണറ്റ് ഡേവിസാണ് വീടിനകവും ടോയ്‌ലെറ്റുമെല്ലാം വീൽചെയർ സൗഹൃദമായി ഇത്തരത്തിലൊരു മാതൃകാപരമായ വീടൊരുക്കിയിരിക്കുന്നത്. വീടിന്റെ പുറം മോടിയിലുപരി തന്റെ ...

പൂരച്ചന്തത്തിൽ മനം നിറഞ്ഞ്

തൃശൂർ പൂരം കാണാൻ ഭിന്നശേഷിക്കാർക്കായി സർക്കാർ ഒരുക്കിയ സൗകര്യത്തിൽ അഥിതികളായി പങ്കെടുത്ത 13 പേരിൽ ഒരാളാവാൻ അവസരം ലഭിച്ചതിലും പൂരം കണ്ട് മനസ്സറിഞ്ഞ് ആസ്വദിക്കാനും കഴിഞ്ഞ സന്തോഷത്തിലാണ് മൈൻഡ് അംഗം സിയ ശ്രുതി. ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുള്ള സിയ പൂരവുമായി ബന്ധപ്പെട്ട് ഒരുക്കിയ ആൽബത്തിൽ ഗായകൻ ജയചന്ദ്രനൊപ്പം പാടിയിട്ടുണ്ട്. പൂരക്കാലങ്ങളിൽ പാടി സാമൂഹ്യ മാധ്യമങ്ങളിലിടുന്ന പാട്ടുകളിൽ മനസ്സു നിറയെ പൂരം നേരിട്ടു കാണാനുള്ള ...

റാംപിലെ താരകം

ഏപ്രിൽ 27 ന് കൊച്ചി ലുലു മാളിൽ വെച്ചു നടന്ന ''ലുലു ഫാഷൻ വീക്ക് 2023’ ലെ റാംപിൽ താരമായി മൈൻഡ് അംഗം ഋഷിക. 8 മോഡലുകൾ വീൽചെയറിലെത്തി സദസ്സിന്റെ മനം കവർന്നപ്പോൾ ഇവർക്കൊപ്പം മോഡലും നടിയുമായ നേഹ സക്സേനയും റാംപിൽ ചുവടുവെച്ചു. പ്രൗഢഗംഭീരമായ ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ അതിയായ സന്തോഷത്തിലും അഭിമാനത്തിലുമാണ് തൃശൂർ സ്വദേശിനിയായ ഋഷിക. തികഞ്ഞ ആത്മവിശ്വാസത്താലും മനോഹരമായ ...

ഒരു വാട്ടർ മെട്രോ യാത്ര

ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ സംരംഭമായ കൊച്ചി വാട്ടർ മെട്രോയുടെ വൈറ്റില-കാക്കനാട് റൂട്ടിലെ ആദ്യത്തെ ഭിന്നശേഷിക്കാരിയായ വനിതാ യാത്രികയായി മൈൻഡ് അംഗം സൗമ്യ അയ്യർ. എറണാകുളം ജില്ലാ കളക്ടർ ശ്രീ. എൻ എസ്‌ കെ ഉമേഷ്, മുൻ ഡി ജി പി യും KMRL എംഡിയുമായ ശ്രീ. ലോക്നാഥ് ബെഹ്‌റ തുടങ്ങിയവരും ഈ യാത്രയിൽ സംബന്ധിച്ചിരുന്നു. 25 വർഷങ്ങൾക്ക് ശേഷമുള്ള മനോഹരമായ ഈ ...

റാംപിലെ ഒരു ശലഭമായ്

ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പ്രോത്സാഹനമേകി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ബട്ടർഫ്‌ളൈസ് ഓൺ ദി റാംപ്' എന്ന പരിപാടിയിൽ 50 ഓളം കുട്ടികൾക്കൊപ്പം മാറ്റുരച്ച് മൈൻഡ് അംഗം വിഘ്നേഷ്. മുൻ ഡി ജി പി ശ്രീ. ഋഷിരാജ് സിങ് ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ശ്രീ. എസ്. എച്ച്. പഞ്ചാപകേഷന്‍ അധ്യക്ഷത വഹിച്ച ആവേശഭരിതമായ പരിപാടിയിൽ കുട്ടികൾക്കൊപ്പം അമ്മമാരും അണിനിരന്നു. തിരുവനന്തപുരം ...