Recent News

തുല്യതയിലേക്കുള്ള ചുവടുവെപ്പുകൾ: ക്യാമ്പയിൻ വിശേഷങ്ങൾ (എപ്പിസോഡ് 3)

മൈൻഡ് ട്രസ്റ്റിന്റെയും കൂട്ട് വോളന്റിയർ വിങിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന “Stepping towards Equity: An Awareness Walk for People Live with Muscular Dystrophy in India From Kasaragod to Trivandrum" ക്യാമ്പയിനിന്റെ രണ്ടു ദിവസത്തെ വിശേഷങ്ങൾ. 12/09/23 ചൊവ്വാഴ്ച: ഡോ. അരുൺ സദാശിവനും കൂട്ട് വോളന്റിയർമാരും മലപ്പുറം ജില്ലയിലെ വളാഞ്ചേരി എം.ഇ.എസ്‌ കേവീയം കോളേജ് സന്ദർശിച്ച് വിദ്യാർത്ഥികളുമായി മസ്കുലർ ഡിസ്ട്രോഫി എന്ന ...

തുല്യതയിലേക്കുള്ള ചുവടുവയ്പ്പുകൾ: ക്യാമ്പയിൻ- ഇന്നത്തെ വിശേഷങ്ങൾ (എപ്പിസോഡ് 2)

മസ്കുലർ ഡിസ്ട്രോഫി എന്ന രോഗാവസ്ഥയെ കുറിച്ചും ഇതിന്റെ ദുരിതമനുഭവിക്കുന്ന വ്യക്തികളുടെ അവസ്ഥകളെയും അവകാശങ്ങളെയും കുറിച്ചും വളർന്നു വരുന്ന വിദ്യാർത്ഥി സമൂഹത്തിനിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മൈൻഡ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന “Stepping towards Equity: An Awareness Walk for People Live with Muscular Dystrophy in India From Kasaragod to Trivandrum” എന്ന ബോധവൽക്കരണ ക്യാമ്പയിൻ ഇന്നേക്ക് (11/09/23) ...

തുല്യതയിലേക്കുള്ള ചുവടുവെപ്പുകൾ (എപ്പിസോഡ് 1)

കാലക്രമേണ പേശികൾ ദുർബലമാകുന്നതിലൂടെ, ചലനശേഷിയെ ബാധിക്കുന്ന തരത്തിലുള്ള വൈകല്യത്തിന് കാരണമാകുന്നവയാണ് മസ്കുലർ ഡിസ്ട്രോഫി എന്ന രോഗാവസ്ഥ. ഓരോ ദിവസവും തന്റെ ചലനശേഷിയിലുണ്ടാവുന്ന കുറവുകൾ മനസ്സിലാക്കി ആശങ്കയോടെയാണ് ഇത്തരം രോഗാവസ്ഥ ബാധിച്ചവർ ഓരോ ദിവസവും തരണം ചെയ്യുന്നത്. ഇത്തരത്തിൽ അനേകം പ്രതിസന്ധികൾ നേരിടുന്ന മസ്കുലർ ഡിസ്ട്രോഫി, സ്‌പൈനൽ മസ്കുലർ അട്രോഫി ബാധിതരുടെ ക്ഷേമത്തിനു വേണ്ടി 2017ൽ രൂപീകൃതമായ സംഘടനയാണ് 'മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ് ...

സ്വപ്നം പോലെ സുന്ദരം ഈ നേട്ടം

ലോകപുസ്തക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിസ്മയമെന്ന് വിശേഷിപ്പിക്കാവുന്ന ആല്‍കെമിസ്റ്റിന്റെ സൃഷ്ടാവ് പൗലോ കൊയ്ലോയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിച്ച 'സ്‌നേഹപൂര്‍വ്വം പൗലോ കൊയ്‌ലോയ്ക്ക്…' മത്സരത്തിൽ സമ്മാനർഹമായ കത്ത് മൈൻഡിന്റെ പ്രിയ എഴുത്തുകാരിയും ഇടം മാഗസിൻ എഡിറ്ററുമായ കുമാരി അനിഷ അഷ്റഫിന്റേത്. ഡിസി ബുക്സ് തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ ഈ സന്തോഷം പങ്കുവെച്ചു. ഈ കത്ത് സാക്ഷാൽ പൗലോ ...

ഓണനാളിൽ ഒരോർമപ്പെടുത്തലുമായി

പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ.. പൂവേ പൊലി പൂവേ പൂവേ.. കേരളത്തിന്റെ മഹോത്സവമായ ഓണം ഇതാ വന്നെത്തിക്കഴിഞ്ഞു. സന്തോഷങ്ങളുടെയും ആഘോഷത്തിന്റെയും പൂക്കാലങ്ങളാകുന്ന ദിനങ്ങൾ. ചിങ്ങ മാസത്തിൽ ആഘോഷിക്കപ്പെടുന്ന ഓണനാളുകൾ വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. അത്തം നാൾ മുതൽ മുറ്റത്ത് പൂക്കളങ്ങളൊരുക്കിക്കൊണ്ടാണ് ആഘോഷത്തിനു കൊടിയേറുന്നത്. കേരളം ഭരിച്ചിരുന്ന നീതിമാനായ മഹാബലി എന്ന രാജാവ് തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. അതിനാൽ തന്നെ അത്തത്തിൽ ...

പുരസ്‌ക്കാരത്തിളക്കത്തിൽ ഷിബിന അബ്ദു

മൈൻഡിന്റെ പ്രിയപ്പെട്ട എക്സിക്യൂട്ടീവ് അംഗവും മൈൻഡിന്റെ തന്നെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന WE (Women Empowerment) യുടെ മുഖ്യ കോർഡിനേറ്ററിൽ ഒരാളുമായ ഷിബിന അബ്ദുവിന് അവാർഡിന്റെ പൊൻതിളക്കം. News18 കേരളം ചാനലിന്റെ സ്ത്രീരത്നം അവാർഡാണ് എറണാകുളം സ്വദേശിനിയായ ഷിബിനയെ തേടിയെത്തിയത്. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ, മൈൻഡിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ജോലി, കലാപരമായ കഴിവുകൾ ഇവയെല്ലാം പരിഗണിച്ചു കൊണ്ടാണ് ഈയൊരു അവാർഡിന് ഷിബിനയെ അർഹയാക്കിയത്. 2023 ...

സ്വപ്നങ്ങൾക്ക് നിറം പകരുമ്പോൾ

“Know me for my abilities, not my disability.” – Robert M. Hensel ഓരോ മനുഷ്യരും കാണുന്നുണ്ടാവും പല വിധത്തിൽ പല നിറങ്ങളിലുള്ള സ്വപ്‌നങ്ങൾ. ഈ സ്വപ്നങ്ങളെയെല്ലാം ചേർത്തുവെച്ചൊരു ലോകം പണിയുമ്പോൾ അതെത്ര മനോഹരമായിരിക്കുമല്ലേ. അത്തരത്തിൽ ഓരോ സ്വപ്നത്തെയും എല്ലാവരുടെയും സ്വപ്നമായി സംയോജിപ്പിച്ച് അതിനെ യാഥാർഥ്യമാക്കാൻ ശ്രമിക്കുകയാണ് 'ഡ്രീം ഓഫ് അസ്' (Dream of us) എന്ന സംഘടന. ഒരു നോൺ ...

സുശീലങ്ങൾക്കായി യോഗ

ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനമാണ്. ഒരു വ്യക്തിയുടെ ശരീരത്തിന്റെയും മനസ്സിന്റെയും ശക്തിയെ സമതുലിതമായി നിലനിർത്താൻ ഉള്ള പരിശീലനമാണ് യോഗ. "വസുധൈവ കുടുംബകത്തിനായി യോഗ" എന്നതാണ് ഈ വർഷത്തെ യോഗാ ദിന പ്രമേയം. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ എട്ടു വിഭാഗങ്ങളാണ് യോഗയ്‌ക്കുള്ളത്. ഹഠയോഗം എന്നറിയപ്പെടുന്ന ആദ്യത്തെ നാലു വിഭാഗങ്ങൾ ശരീരവും മനസ്സും മെച്ചപ്പെടുത്തുന്നതിനും രാജയോഗമെന്ന് വിശേഷിപ്പിക്കുന്ന ...

കൂട്ടിനൊപ്പം കൂട്ടു കൂടി..

കേരളത്തിലെ മസ്കുലർ ഡിസ്ട്രോഫി, സ്‌പൈനൽ മസ്കുലർ അട്രോഫി ബാധിതരുടെ കൂട്ടായ്മയായ മൈൻഡ് ട്രസ്റ്റിന്റെ (മൊബിലിറ്റി ഇൻ ഡിസ്ട്രോഫി) വോളന്റിയർ വിങ്ങായ കൂട്ടിന്റെ ആദ്യ സംസ്ഥാനതല സംഗമം ജൂൺ 11 ന് ഇരിങ്ങാലക്കുടയിൽ ''കൂട്ടിനൊപ്പം' എന്ന പേരിൽ സംഘടിപ്പിച്ചു. കൈപ്പമംഗലം എം എൽ എ ശ്രീ. ഇ ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ തിരക്കഥാകൃത്ത് ശ്രീ സഞ്ജയ്, റേഡിയോ അവതാരകനും നടനുമായ ...

സഹപാഠികളിൽ നിന്നുമൊരു സ്നേഹോപഹാരം

"വിദ്യാഭ്യാസം എന്നാൽ എഴുത്തും വായനയും പഠിക്കുക എന്നതല്ല. അത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താര്‍ജ്ജിക്കലാണ്." -മഹാത്മാ ഗാന്ധിജി അതെ, മുകളിലെ മഹദ്‌വചനം പോലെ ഏറെ ആഗ്രഹിച്ചിട്ടും സ്കൂളിൽ പോയി പഠിക്കാൻ പറ്റാതെ പോയെങ്കിലും ഇപ്പോഴും പഠനം തുടർന്നുകൊണ്ട് താൻ നേരിടുന്ന പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാനുള്ള കരുത്താര്‍ജ്ജിക്കുകയാണ് മൈൻഡ് അംഗം ഷിബിന. ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ആലുവയിലെ 35ഓളം വരുന്ന പ്ലസ് ടു തുല്യതാ ...