അവൾ ആ കടമ്പയും കടന്നു
മൊബൈലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) ട്രസ്റ്റ് നടത്തുന്ന ഓൺലൈൻ മാഗസിൻ ‘ഇടം’ ത്തിന്റെ മുൻ ചീഫ് എഡിറ്ററും തൃശ്ശൂർ സ്വദേശിനിയുമായ അനിഷ അഷ്റഫ് പത്താംതരം തുല്യത പരീക്ഷയിൽ മികച്ച വിജയം നേടി. മസ്‌കുലർ ഡിസ്ട്രോഫി ബാധിതയായ അനിഷയുടെ ശാരീരിക അവസ്ഥ പരിഗണിച്ച് അവളുടെ ആവശ്യപ്രകാരം കേരള സർക്കാർ വീട്ടിലിരുന്ന് പരീക്ഷ എഴുതാൻ പ്രത്യേക അനുമതി നൽകിയിരുന്നു. വീട്ടിലെ ഒരു മുറി പരീക്ഷാഹാളിന് സമാനമായി ...