സ്റ്റേറ്റ് ലെവൽ കൺസൾട്ടേറ്റീവ് വർക്ക് ഷോപ്പിൽ മൈൻഡിനെ പ്രതിനിധീകരിച്ച് ശ്രീ.ബാലു

മൈൻഡ് എക്സിക്യൂട്ടീവ് മെമ്പറും ഉണർവ് പ്രോജക്ട് കോഡിനേറ്ററുമായ ശ്രീ ബാലു ഭിന്നശേഷിക്കാരുടെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കായി പുതിയ നിർദ്ദേശങ്ങൾ സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മമെൻ്റ് (CMD) ഉം നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ് (NISH) ഉം ചേർന്ന് തിരുവനന്തപുരത്തു വെച്ച് സംഘടപ്പിച്ച ‘State level consultative workshop on review and revision of Kerala State policy for person with disabilities’ ഏകദിന വർക്ക് ഷോപ്പിൽ മൈൻഡിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു .

മസ്കുലർ ഡിസ്ട്രോഫി / സ്പൈനൽ മസ്കുലാർ അട്രോഫി ബാധിതർ സമൂഹത്തിൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പ്രസ്തുത സെമിനാറിൽ ബാലു അവതരിപ്പിച്ചു.

ഈ നിർദ്ദേശങ്ങൾ ഗവൺമെൻ്റിൻ്റെ പരിഗണനയിലേക്കായി അയക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

ഇത് മൈൻഡ് ട്രസ്റ്റിലെ ഓരോരുത്തർക്കും അഭിമാനവും പ്രതീക്ഷയും നൽകുന്ന വാർത്തയാണ് .

ബാലുവിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Leave a Comment