റാംപിലെ താരകം

ഏപ്രിൽ 27 ന് കൊച്ചി ലുലു മാളിൽ വെച്ചു നടന്ന ”ലുലു ഫാഷൻ വീക്ക് 2023’ ലെ റാംപിൽ താരമായി മൈൻഡ് അംഗം ഋഷിക. 8 മോഡലുകൾ വീൽചെയറിലെത്തി സദസ്സിന്റെ മനം കവർന്നപ്പോൾ ഇവർക്കൊപ്പം മോഡലും നടിയുമായ നേഹ സക്സേനയും റാംപിൽ ചുവടുവെച്ചു. പ്രൗഢഗംഭീരമായ ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ അതിയായ സന്തോഷത്തിലും അഭിമാനത്തിലുമാണ് തൃശൂർ സ്വദേശിനിയായ ഋഷിക. തികഞ്ഞ ആത്മവിശ്വാസത്താലും മനോഹരമായ പുഞ്ചിരിയാലും ഷോയിൽ പങ്കെടുത്ത ഗായികയും കൂടിയായ ഋഷികയ്ക്ക് ഇനിയുമേറെ സ്വപ്നങ്ങൾ കീഴടക്കാൻ സാധിക്കട്ടെ

Leave a Comment