എപിജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം കരസ്ഥമാക്കി തൃശ്ശൂർ സ്വദേശിയും മൈൻഡ് കുടുംബാംഗവുമായ അബ്ദുൽ ഹാദി.
തിരുവനന്തപുരം എപിജെ അബ്ദുൽ കലാം സ്റ്റേഡിയം സെൻററിൽ വച്ച് മുൻ രാഷ്ട്രപതി അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും നിന്ന് അബ്ദുൽ ഹാദി പുരസ്കാരം ഏറ്റുവാങ്ങി.
ഡ്യൂഷീൻ മസ്കുലർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതകരോഗം 80 ശതമാനം ബാധിച്ചെങ്കിലും അതിലൊന്നും അബ്ദുൽ ഹാദി തളർന്നില്ല ; കവിതകളും കഥകളും ആയി എഴുത്തിലൂടെ തൻ്റെ പരിമിതികളെ മറികടക്കുകയാണ് ഈ കൊച്ചു മിടുക്കൻ.
കേരള വനിതശിശു വികസന വകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യ പുരസ്കാരം ,സാമൂഹികനിധി വകുപ്പിന്റെ ബെസ്റ്റ് ക്രിയേറ്റീവ് ചൈൽഡ് വിത്ത് ഡിസബിലിറ്റി അവാർഡ് എന്നീ പുരസ്കാരങ്ങൾ അബ്ദുൽ ഹാദി എന്ന പ്രതിഭയെ തേടിയെത്തി.
ബ്ലോഗർ ,മോട്ടിവേറ്റർ തുടങ്ങിയ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് . എടക്കഴിയൂർ സീതിസാഹിബ് വെക്കേഷൻ ഹൈസെക്കന്ററി സ്കൂൾ പത്താംക്ലാസ്സ് വിദ്യാർത്ഥിയാണ് അബ്ദുൽ ഹാദി. തിരുവത്ര പുത്തൻകടപ്പുറം ഗവർമെന്റ് ഫിഷറീസ് യുപി സ്കൂൾ സീനിയർ അധ്യാപകൻ സലീം മാസ്റ്ററുടെയും ഷബ്‌നയുടെയും മകനാണ് അബ്ദുൽ ഹാദി.
അബ്ദുൽ ഹാദി എന്ന പ്രതിഭയ്ക്ക് മൈൻഡ് ട്രസ്റ്റിന്റെയും ഇടം മാഗസിന്‍റെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു .
