ഡോക്ടറേറ്റ് കൈവരിച്ച് മാതൃകയായി യൂനുസ്

ശാരീരികപരിമിതികൾ നിരന്തരം തോൽപ്പിക്കാൻ ശ്രമിച്ചപ്പോഴും, തോറ്റുകൊടുക്കാതെ പഠനം തുടർന്ന് ഇന്നിതാ ഡോക്ടറേറ്റ് കൈവരിച്ചിരിക്കുകയാണ് മലപ്പുറം പെരുവള്ളൂർ പഞ്ചായത്തിൽ താമസിക്കുന്ന യൂനുസ് ചെമ്പൻ.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് യൂനുസിന് മസ്കുലർ ഡിസ്ട്രോഫി എന്ന അസുഖം നിർണ്ണയിക്കപ്പെടുന്നത്. അതോടെ സ്കൂളിൽ പോകാൻ സാധിക്കാതെയായി. പിന്നീട് പതിനെട്ട് വയസ്സിന് ശേഷം പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതി പാസാകുകയും, 2014ൽ കാലിക്കറ്റ് സർവകലാശാലയിൽ ബി.എ പൊളിറ്റിക്കൽ സയൻസ് ഓപ്പൺ ഡിഗ്രീ കോഴ്സിന് ചേരുകയും ചെയ്തു.

അതിനുശേഷം 2017ൽ കാലിക്കറ്റ് സർവകലാശാലയിൽതന്നെ പൊളിറ്റിക്കൽ സയൻസിൽ എം.എയ്ക്ക് റെഗുലർ കോഴ്‌സിൽ ചേർന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും അങ്ങനെ ഒരു സ്ഥാപനത്തിൽ നേരിട്ട് ക്ലാസുകളിൽ പങ്കെടുത്ത് പഠിക്കാൻ സാധിക്കുന്നത് അപ്പോഴാണ്.

എം.എ പഠനത്തിൻ്റെ മൂന്നാം സെമസ്റ്ററിലാണ് യൂനുസിന് യൂ.ജി.സി നെറ്റ് യോഗ്യത ലഭിക്കുന്നത്. 2019ൽ പി.ജി പഠനം പൂർത്തിയാക്കുകയും അതേ ഡിപ്പാർട്ട്മെൻ്റിൽതന്നെ പി.എച്ച്.ഡിയ്ക്ക് ചേരുകയും ചെയ്തു.

ഓഗസ്റ്റ് ഒന്നിനാണ് യൂനുസിന് ഡോക്ടറേറ്റ് ലഭിച്ചത്. ഒരു കോളേജ് ലക്ചറർ ആയി ജോലി ചെയ്യാനാണ് അദ്ദേഹത്തിന് ആഗ്രഹം. പുസ്തകങ്ങളും പത്രങ്ങളും വായിക്കാനും യാത്രകൾ ചെയ്യാനും ഏറെ ഇഷ്ടപ്പെടുന്ന യൂനുസിന് തന്നെപ്പോലുള്ള ഭിന്നശേഷിയുള്ള വ്യക്തികളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുക എന്നതാണ് ജീവിതലക്ഷ്യം.

യൂനുസ് ചെമ്പൻ്റെ വിജയത്തിന് മൈൻഡ് കുടുംബത്തിൻ്റെ അഭിനന്ദനങ്ങൾ! തുടർന്നുള്ള എല്ലാ ഉദ്യമങ്ങൾക്കും ആശംസകളും പിന്തുണയും.

One Comment

  • Gangadharan Aril
    at 6 months ago

    ആഗ്രഹങ്ങൾ സഫലമാവട്ടെ

    Reply

Leave a Comment