മുകളിൽ കാണുന്ന റാംപുള്ള ഈ വീടിന് ഒറ്റനോട്ടത്തിൽ പുതുമകളൊന്നും തോന്നില്ലായിരിക്കും. എന്നാൽ വീൽചെയർ ഉപയോഗിക്കുന്ന ആരും ഈ വീട്ടിൽ ഇല്ലാതിരുന്നിട്ടും, വീൽചെയർ ഉപയോഗിക്കുന്ന ആരുവന്നാലും പടിക്കെട്ടുകൾ അവരുടെ പ്രവേശനത്തിനു തടസ്സം നിൽക്കാത്ത രീതിയിൽ നിർമിച്ചിരിക്കുന്ന ഈ വീടിന് ഭംഗി ഒരൽപ്പം കൂടുതലാണ്. അങ്കമാലി സ്വദേശിയായ ഡോണറ്റ് ഡേവിസാണ് വീടിനകവും ടോയ്‌ലെറ്റുമെല്ലാം വീൽചെയർ സൗഹൃദമായി ഇത്തരത്തിലൊരു മാതൃകാപരമായ വീടൊരുക്കിയിരിക്കുന്നത്. വീടിന്റെ പുറം മോടിയിലുപരി തന്റെ മാതാപിതാക്കൾക്ക് പ്രായമായാൽ ഒരു ബുദ്ധിമുട്ടും കൂടാതെ ഓരോ ഭാഗങ്ങളും ഉപയോഗപ്രദമാക്കാനും, വീൽചെയർ ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയ്ക്കും യാതൊരുവിധ തടസ്സവുമില്ലാതെ വീട്ടിലേക്ക് പ്രവേശിക്കാൻ കഴിയണം എന്ന ഉദ്ദേശത്തോടും കൂടിയാണ് ഈ വീട് പണിതതെന്ന് ഡോണറ്റ് പറയുന്നു. വീൽചെയർ ഉപയോഗിക്കുന്നവർക്കും കൂടി സൗകര്യപ്രദമായി, ഏവരെയും ഒരുപോലെ സ്വാഗതം ചെയ്ത് പണിത ഈ വീട് ഒരു പ്രതീക്ഷയാണ്. പൊതു ഇടങ്ങൾ മാത്രമല്ല, ഈ ലോകം മുഴുവനും ഭിന്നശേഷി സൗഹൃദമാക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങിയാൽ മാത്രം മതി എന്ന പാഠം പകരുന്ന പ്രതീക്ഷ.
ഡോണറ്റിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു..