മൈൻഡ് ഉപദേശക സമിതി അംഗവും അപൂർവ രോഗ ബാധിതരായ ഭിന്നശേഷി വിഭാഗക്കാരുടെ മാനസികാരോഗ്യ വിദഗ്ധനുമായ ഡോ. അരുൺ സദാശിവന്റെ നേതൃത്വത്തിൽ മൈൻഡ് ട്രസ്റ്റിന്റെയും കൂട്ട് വോളന്റിയർ വിങിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന “Stepping towards Equity: An Awareness Walk for People Live with Muscular Dystrophy in India From Kasaragod to Trivandrum” എന്ന ബോധവൽക്കരണ ക്യാമ്പയിനിന്റെ വിശേഷങ്ങളിലൂടെ.
21/09/23 വ്യാഴാഴ്ച:
ഇന്നലെ ആലപ്പുഴയിലെ ഗവണ്മെന്റ് ടി ടി ഐ കോളേജിൽ എത്തിച്ചേർന്ന ക്യാമ്പയിനിൽ മസ്കുലർ ഡിസ്ട്രോഫി രോഗ ബാധിതരുടെ അവസ്ഥയെയും ജീവിത സാഹചര്യങ്ങളെയും അവർക്കു നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ചും ഡോ. അരുൺ സദാശിവൻ വിദ്യാർത്ഥികൾക്കിടയിൽ സംവദിച്ചു. കൂട്ട് വോളന്റിയർമാരും മൈൻഡ് ട്രസ്റ്റ് അംഗം സിനി ടീച്ചറും ക്യാമ്പയിനിൽ പങ്കാളികളായി. പിന്നീട് പദയാത്ര കളർകോട് എസ്‌ഡി കോളേജിലെത്തി അവിടെയുള്ള വിദ്യാർത്ഥികൾക്കായും ബോധവൽക്കരണ ക്ലാസ് നടത്തി.
22/09/23 വെള്ളിയാഴ്ച:

സെപ്റ്റംബർ നാലിനു തുടങ്ങിയ ക്യാമ്പയിൻ ഇന്നത്തേക്ക് പത്തൊൻപത് ദിവസങ്ങൾ പിന്നിടുമ്പോൾ കാസർഗോഡ് നിന്നും കാൽനട യാത്ര തുടങ്ങിയ ഡോ. അരുൺ സദാശിവൻ നടന്നു തീർത്തത് ഒരുപാട് ദൂരവും തുല്യതയിലേക്കുള്ള ചവിട്ടു പടികളുമാണ്. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്കിടയിലും കാണുന്നവർക്കുമെല്ലാം മസ്കുലർ ഡിസ്ട്രോഫി എന്നാൽ എന്താണെന്നും അത് ബാധിച്ച മനുഷ്യരുടെ അവസ്ഥയെന്താണെന്നും അദ്ദേഹം ബോധ്യപ്പെടുത്തുമ്പോൾ ഇത്രയും നാളായുള്ള അദ്ദേഹത്തിന്റ കഠിന പ്രയത്നത്തിനുള്ള അനുമോദനത്തിന്റെ ദിവസമായിരുന്നു ഇന്ന്. ആലപ്പുഴ ജില്ലയിലെ ACCOK (Association of Cultural and Charitable Organisation of Kerala) എന്ന സന്നദ്ധ ജീവകാരുണ്യ സംഘടനയുടെ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെയും, ഗവണ്മെന്റ് ഇതര സ്ഥാപനമായ JCI (Junior Chamber International) ഹരിപ്പാട് യൂണിറ്റും ഡോ. അരുൺ സദാശിവനും കൂട്ട് വോളന്റിയർമാർക്കും സ്വീകരണം നൽകി.
കൂടാതെ, പ്രശസ്ത സിനിമ സംവിധായകനായ ലാൽജോസ്, സിനിമ നടൻ ഹേമന്ത് മേനോൻ എന്നിവരും ഈ ക്യാമ്പയിനിനു സോഷ്യൽ മീഡിയയിലൂടെ പിന്തുണ അറിയിച്ചു.
ക്യാമ്പയിനിന്റെ ഭാഗമായി ഇന്നലെയും ഇന്നുമായി യൂട്യൂബിൽ ലൈവായി സംഘടിപ്പിച്ച പാനൽ ഡിസ്കഷനുകൾ താഴെ കൊടുത്ത ലിങ്കിലൂടെ കാണാവുന്നതാണ്:
• Being Upright: Work, Hurdles and Changes- Achieving Equity in Employment
• Advancements in Muscular Dystrophy Treatment: