സെപ്റ്റംബർ നാലിനു ഡോ. അരുൺ സദാശിവന്റെ നേതൃത്വത്തിൽ ആരംഭിച്ച “Stepping towards Equity: An Awareness Walk for People Live with Muscular Dystrophy in India From Kasaragod to Trivandrum” എന്ന മൈൻഡ് ട്രസ്റ്റും കൂട്ട് വോളന്റിയർ വിങും തുല്യ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മസ്കുലർ ഡിസ്ട്രോഫി ബോധവൽക്കരണ ക്യാമ്പയിനിന്റെ വിശേഷങ്ങളിലേക്ക്.
16/09/23 ശനിയാഴ്ച:

കാസർഗോഡ് മുതൽ ആരംഭിച്ച പദയാത്ര ശനിയാഴ്ച്ച എറണാകുളം ജില്ലയിലെത്തി. തുടർന്ന് ജില്ലയിലെ മാട്ടുപുറം HDPY കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ബി.എഡ് വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ബോധവൽക്കരണ ക്യാമ്പയിനിൽ ഡോ. അരുൺ സദാശിവനും മൈൻഡ് ട്രസ്റ്റ് പ്രതിധി പ്രോജെക്ട് കോർഡിനേറ്റർ ജെറിനും കൂട്ട് വോളന്റിയർമാരും പങ്കാളികളായി.
18/09/23 തിങ്കളാഴ്ച:

ഇന്നലെ രാവിലെ ആരംഭിച്ച പദയാത്ര എറണാകുളം മഹാരാജാസ് കോളേജിലെത്തി വിദ്യാർത്ഥികളുമായി ക്യാമ്പയിനിന്റെ ലക്ഷ്യങ്ങളെയും ഉദ്ദേശങ്ങളെയും കുറിച്ച് സംവദിച്ചു. ക്യാമ്പയിനിൽ ഡോ. അരുൺ സദാശിവൻ, മൈൻഡ് ട്രസ്റ്റ് ചെയർമാൻ സക്കീർ ഹുസ്സൈൻ, കൺവീനറും വി (Women Empowerment) പ്രോജെക്ട് കോർഡിനേറ്ററുമായ എമി സെബാസ്റ്റ്യൻ, മൈൻഡ് അംഗങ്ങളായ അമീർ സുഹൈൽ, സാജിത, സൗമ്യ, വിനീത, കൂട്ട് വോളന്റിയർമാർ എന്നിവരായിരുന്നു പങ്കെടുത്തത്. ശേഷം മഹാരാജാസ് കോളേജ് ഏറെ സന്തോഷകരമായ മറ്റൊരു നിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു. മൈൻഡ് ട്രസ്റ്റിന്റെ WOW ( Wheels on Wheel) എന്ന പ്രോജക്ടിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പിയാർഡിന്റെ സി എസ് ആർ ഫണ്ടുപയോഗിച്ച് വാങ്ങിയ വീൽചെയർ ആക്സസിബിൾ ക്യാബ് കൊച്ചിൻ ഷിപ്പിയാർഡിന്റെ പ്രതിനിധികളായ യൂസഫ് എ. കെ, ശശിന്ദ്രദാസ് പി. എസ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുകയും മൈൻഡ് പ്രതിനിധികളായ സക്കീർ ഹുസ്സൈൻ, എമി സെബാസ്റ്റ്യൻ എന്നിവർ താക്കോൽ ഏറ്റുവാങ്ങുകയും ചെയ്തു.
പിന്നീട് എറണാകുളം അരികെ ഹോം കെയറിന്റെ നേതൃത്വത്തിൽ സെന്റ് ആൽബർട്ട്സ് കോളേജിൽ എത്തിച്ചേർന്ന പദയാത്ര ബോധവൽക്കരണ ക്ലാസിനു ശേഷം രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ വിദ്യാർത്ഥികളുമായും സംവദിച്ചു. ഡോ. അരുൺ സദാശിവനൊപ്പം മൈൻഡ് അംഗം വീണയും ക്യാമ്പയിനിന്റെ ഭാഗമായി.
ക്യാമ്പയിനുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾക്ക് ബ്ലോഗിലെ ഒന്ന് മുതലുള്ള എപ്പിസോഡുകൾ സന്ദർശിക്കാവുന്നതാണ്.
One Comment
S M. Sadique
at 2 years agoനന്മ നിറഞ്ഞ മനുഷ്യരുടെ നല്ല ചുവട് വെപ്പ്. എല്ലാവിധ ആശംസകളും