കൂട്ടിനൊപ്പം 2K24

2024 ജൂലൈ 27, 28 തീയതികളിൽ മൈൻഡ് ട്രസ്റ്റിന്റെ വോളണ്ടിയേഴ്സ് വിങ്ങായ കൂട്ട് കൂട്ടിനൊപ്പം 2K24 എന്ന പ്രോഗ്രാം കോട്ടയം ചൈതന്യ പാസ്റ്ററൽ സെൻററിൽ വെച്ച് നടത്തുകയുണ്ടായി രണ്ടുദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ്ആയിരുന്നു.

ക്യാമ്പിന്റെ ഉദ്ഘാടനം 10 മണിക്ക് ആണ് തീരുമാനിച്ചതെങ്കിലും ഡെപ്യൂട്ടി കളക്ടറിനെ മറ്റു ചില പ്രോഗ്രാം ഉള്ളതിനാൽ ഉദ്ഘാടനം സമയം മാറ്റി പിന്നീട് നടത്തുകയായിരുന്നു .

ഈ പ്രോഗ്രാമിന്റെ ആദ്യ സെക്ഷൻ സൈൻ ലാങ്ഗ്വജ് ആയിരുന്നു ശ്രീ ജോയൽ സാർ ആയിരുന്നു സെക്ഷൻ എടുത്തത് നിത്യജീവിതത്തിൽ നമ്മുടെ ആശയവിനിമയം സൈൻ ലാങ്ഗ്വജ് എങ്ങനെയാണ് ഉപയോഗിക്കുക എന്ന് വിശദീകരിക്കുകയും കൂട്ടിലെ വോളണ്ടിയേഴ്‌സിനെ സൈൻ ലാങ്ഗ്വജ് ട്രെയിൻ ചെയ്യിപ്പിക്കുകയും ചെയ്തു .

ക്യാമ്പിന്റെ രണ്ടാമത്തെ സെക്ഷൻ
ആക്സിസ്ബിലിറ്റിയെ കുറിച്ച് ആയിരുന്നു വീണ മാഡം ആയിരുന്നു സെക്ഷൻ എടുത്തത്. ആക്സിസ്ബിലിറ്റി പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുകയും കൂട്ടിലെ കൂട്ടുകാർ മൈൻഡിലെ ആളുകളെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ആക്സിസ്ബിലിറ്റി പോരായ്മകൾ കാരണം
കൂട്ടിലെ കൂട്ടുകാർ നേരിട്ട് ബുദ്ധിമുട്ടുകൾ പങ്കുവെച്ചു വളരെ നല്ല ഒരു സെക്ഷൻ ആയിരുന്നു .

അതിനുശേഷം ഡെപ്യൂട്ടി കളക്ടർ വരികയും ഉദ്ഘാടനം നടത്തുകയും ഉദ്ഘാടനം ചടങ്ങ് കഴിഞ്ഞതിന്ശേഷം കൂട്ടിലെ കൂട്ടുകാരെ പരിചയപ്പെടുകയും മൈൻഡ് ട്രസ്റ്റിന്റെ 17 പ്രോജക്റ്റുകൾ ഡെപ്യൂട്ടി കളക്ടറെ പരിചയപ്പെടുത്തി .

അങ്ങനെ ക്യാമ്പിന്റെ ആദ്യദിനം അവസാനിച്ചു

അടുത്ത ദിവസം തുടങ്ങുന്നത് കൂട്ടിലെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണം കൂട്ടിലുള്ളവർ അവരുടെ എക്സ്പീരിയൻസ് ഷെയർ ചെയ്യുകയും കൂട്ട് ഭാവിയിലുള്ള പ്രവർത്തനങ്ങൾ ഏതൊക്കെ പ്രോജക്ടുകൾ വേണമെന്നും കൂട്ടിലെ കൂട്ടുകാരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു .

പിന്നെ ക്വിസ് മത്സരം മൈൻഡിനെ കൂടുതലായിട്ട് അറിയുക എന്ന രീതിയിൽ ആയിരുന്നു ക്വിസ് മത്സരം ക്രമീകരിച്ചത് അതിനുശേഷം എല്ലാവരും അടിയും പാടിയും പിരിഞ്ഞു .

കൂട്ടിന്റെ പ്രവർത്തനങ്ങൾ നമ്മുടെ സമൂഹത്തിൽ നല്ല ഒരു മാതൃകയാണ് നൽകുന്നത് .

കൂട്ടിന് മൈൻഡ് ട്രസ്റ്റിന്റെ സ്നേഹവും അഭിനന്ദനങ്ങൾ അറിയിക്കുന്നു .

Leave a Comment