ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ സംരംഭമായ കൊച്ചി വാട്ടർ മെട്രോയുടെ വൈറ്റില-കാക്കനാട് റൂട്ടിലെ ആദ്യത്തെ ഭിന്നശേഷിക്കാരിയായ വനിതാ യാത്രികയായി മൈൻഡ് അംഗം സൗമ്യ അയ്യർ. എറണാകുളം ജില്ലാ കളക്ടർ ശ്രീ. എൻ എസ് കെ ഉമേഷ്, മുൻ ഡി ജി പി യും KMRL എംഡിയുമായ ശ്രീ. ലോക്നാഥ് ബെഹ്‌റ തുടങ്ങിയവരും ഈ യാത്രയിൽ സംബന്ധിച്ചിരുന്നു. 25 വർഷങ്ങൾക്ക് ശേഷമുള്ള മനോഹരമായ ഈ ബോട്ട് യാത്ര പകർന്ന നവ്യാനുഭവത്തിന്റെ സന്തോഷത്തിലാണ് എറണാകുളം പേട്ട സ്വദേശിനി സൗമ്യ. തികച്ചും ഭിന്നശേഷി സൗഹൃദമായ അന്തരീക്ഷം ഉറപ്പു തരുന്ന ഈ വാട്ടർ മെട്രോ പുതിയ പ്രതീക്ഷകൾക്ക് തുടക്കമിടുന്നു