എന്താണ് ആശ്വാസകിരണം പദ്ധതി?
ദൈനംദിന ആവശ്യങ്ങൾക്ക് ഒരു പരിചാരകന്റെ സേവനം ആവശ്യമുള്ള കിടപ്പിലായ രോഗികൾ, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവർ, ഗുരുതര രോഗമുള്ളവർ തുടങ്ങിയവരെ പരിചരിക്കുന്നവർക്ക് 600 രൂപ പ്രതിമാസ ധനസഹായമായി അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം പദ്ധതി. ഈ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചു കൊണ്ടിരിക്കുന്നവരും പുതിയതായി ധനസഹായം അനുവദിക്കാൻ അർഹതപ്പെട്ടവരും 2023 ജൂൺ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ആശ്വാസകിരണം പദ്ധതിക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്?
1. പ്രായാധിക്യം മൂലമോ ക്യാൻസർ പോലെയുള്ള ഗുരുതരമായ രോഗങ്ങൾ ബാധിച്ചോ കിടപ്പിലായ രോഗികൾ, ശാരീരിക മാനസിക വൈകല്യമുള്ളവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി മുതലായ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവരുടെ പരിചാരകർക്കാണ് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുക.
2. അപേക്ഷ സമർപ്പിക്കുന്നവരുടെ കുടുംബ വാര്‍ഷിക വരുമാനം മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പ്രദേശങ്ങളിൽ 22,375/- രൂപയും, പഞ്ചായത്തുകളില്‍ 20,000/- രൂപയും വരെയായിരിക്കണം.
3. മാനസികരോഗികള്‍, ഓട്ടിസം, സെറിബ്രല്‍പാള്‍സി, ബുദ്ധിമാന്ദ്യം എന്നിവ ബാധിച്ചവരെ പരിചരിക്കുന്നവര്‍ക്ക് അപേക്ഷിക്കാൻ വരുമാന പരിധി ബാധകമല്ല.
4. മറ്റു ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്കും ആശ്വാസകിരണം പദ്ധതിയനുസരിച്ചുള്ള ആനുകൂല്യം ലഭ്യമാകുന്നതാണ്.
ആശ്വാസകിരണം പദ്ധതിക്ക് അപേക്ഷിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
1. പുതിയതായി പുറത്തിറക്കിയ 2023 ലെ അപേക്ഷാ ഫോം മാത്രം ഉപയോഗിക്കുക.
2. അപേക്ഷാ ഫോം പൂര്‍ണ്ണമായും പൂരിപ്പിച്ചിരിക്കണം. പൂർണ്ണമല്ലാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
3. അപേക്ഷാ ഫോമിൽ പൂരിപ്പിക്കുന്ന വിവരങ്ങളെല്ലാം കൃത്യമാണെന്ന് ഉറപ്പു വരുത്തുക.
എന്തെല്ലാം രേഖകളാണ് അപേക്ഷയോടൊപ്പം അയക്കേണ്ടത്?
1. രോഗിയുടെയും പരിചാരകന്റെയും ആധാറിന്റെ കോപ്പി
2. മുകളിൽ വ്യക്തമാക്കിയിട്ടുള്ള വരുമാന പരിധി തെളിയിക്കാനായി രോഗിയുടെ പേരുൾപ്പെടുന്ന റേഷൻ കാർഡിന്റെയോ, ബിപിഎൽ സർട്ടിഫിക്കറ്റിന്റെയോ, വരുമാന സർട്ടിഫിക്കറ്റിന്റെയോ കോപ്പി.
3. പരിചാരകന്റെ പേരും അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും വ്യക്തമായി കാണുന്ന, നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്കിന്റെ കോപ്പി.
4. രോഗിയുടെ രോഗവിവരം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെയോ ഡോക്ടർ സർട്ടിഫിക്കറ്റിന്റെയോ കോപ്പി.
5. ശിശു വികസന പദ്ധതി ഓഫീസറോ ഗസറ്റഡ് റാങ്കിൽ ഉൾപ്പെടുന്ന ഓഫീസറോ സാക്ഷ്യപ്പെടുത്തിയ, ഓഫീസ് സീലും ഒപ്പും തീയതിയും ഉൾപ്പെട്ടിട്ടുള്ള ലൈഫ് സർട്ടിഫിക്കറ്റ്.
എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്?
• പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം മുകളിൽ പറഞ്ഞിട്ടുള്ള രേഖകൾ സഹിതം നേരിട്ടോ പോസ്റ്റ് മുഖേനയോ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ഓഫീസിലേക്ക് 2023 ജൂൺ 30 ന് മുമ്പായി എത്തുന്ന വിധത്തിലാണ് അയക്കേണ്ടത്.
• പോസ്റ്റ് മുഖേന അയക്കേണ്ട വിലാസം:
എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം- 695012
ആശ്വാസകിരണത്തിന്റെ അപേക്ഷാ ഫോമും ലൈഫ് സർട്ടിഫിക്കറ്റിന്റെ ഫോമും PDF ആയി ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇
ആശ്വാസകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ കമന്റിലൂടെ ചോദിക്കാവുന്നതാണ്.
8 Comments
ഇസ്മായിൽ
at 3 years ago2019 ആദ്യത്തിൽ അപേക്ഷ നല്കി ഫയൽ നമ്പി ആയിട്ടുണ്ട്
പക്ഷേ 50 മാസമായി ഇത് വരെ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല
ഞാൻ ഇനിയും അപേക്ഷ കൊടുക്കേണ്ടതുണ്ട്?????
Shameema
at 3 years agoപുതിയ അപേക്ഷ നൽകേണ്ടതാണ്.
ഇസ്മായിൽ
at 3 years agoപുതിയ അപേക്ഷ ഇപ്പോൾ നൽകാൻ കഴിയുമോ
Shameema
at 3 years agoജൂൺ 30നകം അപേക്ഷിക്കാം
rajesh
at 3 years agoഞാൻ 85 % സ്ഥിര വൈകല്യം (ലോക്കോമോട്ടോർ ഡിസെബിലിറ്റി ഉള്ള ആളാണ് …എൻറെ ഭാര്യ 90 % കേൾവി വൈകല്യം ഉള്ള ആളാണ് …ഞങ്ങൾ AAY കാർഡ് ഉടമകളാണ് …എനിക്ക് ആശ്വാസ കിരണം പദ്ധതിയിലേക്ക് പുതുതായി അപേക്ഷ കൊടുക്കുവാൻ സാധിക്കുമോ?സാധിക്കുമെങ്കിൽ എന്തെല്ലമാണ് ചെയ്യേണ്ടത് ?
Sandhya V
at 2 years agoIs the time for application submission extended?
Sandhya V
at 2 years agoIs the time for application submission extended?
Bindu sabu
at 2 years agoEniku 600roopa veetham kittiyirunnathanu ,Ippol50masamai onnum kittunnilla ,Ipolapplicatiln tharan arinjilla, innu July 19 ayi, ini enthanu cheiyandathu,