അവാർഡ് നേട്ടത്തിൽ മൈൻഡിന്റെ ആർട്ടിസ്റ്റ്

“Without continual growth and progress, such words as improvement, achievement, and success have no meaning”
-Benjamin Franklin

വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത കാര്യങ്ങൾ പോലും ചിത്രങ്ങളിലൂടെ ഈ ലോകത്തോട് സംവദിക്കാൻ കഴിയും. അത്തരത്തിൽ തനിക്കുള്ളിലെ ചിന്തകളെയും ആശയങ്ങളെയുമെല്ലാം ചിത്രങ്ങളിലൂടെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുകയാണ് മെറിൻ മേരി ജെയിംസ് എന്ന പെൺകുട്ടി. തന്റെ പരിശ്രമങ്ങൾക്ക് വലിയൊരു അംഗീകാരം തേടിയെത്തിയിരിക്കുകയാണ് ഇപ്പോൾ.
2023-ലെ സബൽ അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ് മൈൻഡ് ട്രസ്റ്റ് അംഗമായ മെറിൻ. ഇനേബിൾ ഇന്ത്യയുമായി സഹകരിച്ച് ടാറ്റ സ്റ്റീൽ ഫൗണ്ടേഷന്റെ സംരംഭമായ സബൽ (SABAL-Centre for Abilities) അവാർഡിൽ ആർട്ടിസ്റ്റ്‌ എന്ന കാറ്റഗറിയിലാണ് ഈ വർഷത്തെ അവാർഡ് ജംഷെദ്പുരിൽ വെച്ചു ഡിസംബർ 15ന് നടന്ന ചടങ്ങിൽ മെറിൻ ഏറ്റുവാങ്ങിയത്.

കോട്ടയം പാലാ സ്വദേശിനിയായ മെറിൻ ഫാഷൻ ടെക്നോളജി ബിരുദധാരിയാണ്. ഫാഷൻ ഡിസൈനിങ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ കൂടതലായും ശ്രദ്ധിക്കുന്നത് ചിത്ര രചനയിലും പെയിന്റിങ്ങിലുമാണ്. ഡിജിറ്റൽ ആർട്, അക്രിലിക്, പെൻസിൽ, ചാർക്കോൾ ചിത്രങ്ങളും മെറിൻ ചെയ്യാറുണ്ട്. ജീവൻ തുടിക്കുന്ന മനോഹരമായ ചിത്രങ്ങൾ വിരൽ തുമ്പിൽ വിരിയിക്കുന്ന ഈ ചിത്രകാരിയ്‌ക്ക് അഭിനന്ദനങ്ങൾ.. ഇനിയൊരുപാട് മനോഹരമായ ചിത്രങ്ങൾ പിറക്കട്ടെ.. ആശംസകൾ..

ആർട് വർക്കുകൾ മെറിന്റെ ഇൻസ്റ്റഗ്രാം പേജിൽ കയറി കാണാവുന്നതാണ്.
Click now

Leave a Comment