Archive

നദികളുടെ നാട്ടിലൊരു സംഗമം

മൈൻഡ് ട്രസ്റ്റിൻ്റെ കുടുംബാംഗങ്ങൾ ഒത്തുചേർന്ന്, പരസ്പരം ജീവിതാനുഭവങ്ങളും വിശേഷങ്ങളും തമാശകളും പങ്കുവെച്ച് സന്തോഷത്തോടെ ഒരു ദിനം ചെലവഴിക്കാനായി "ഒമിക” എന്ന പേരിൽ നവംബർ 9ന് ആലപ്പുഴ ജില്ലയിലെ എസ്ഡി കോളേജ് അങ്കണത്തിൽവച്ച് ജില്ലാതലസംഗമം സംഘടിപ്പിച്ചു. ആലപ്പുഴ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) ശ്രീമതി. ആശ സി. എബ്രഹാം ആണ് ഉദ്ഘാടനം നിർവഹിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ പിജി റസിഡൻ്റ് ആയ ഡോ. ജാവേദിൻ്റെ ...

ഓണനാളിൽ ഒരോർമപ്പെടുത്തലുമായി

പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ.. പൂവേ പൊലി പൂവേ പൂവേ.. കേരളത്തിന്റെ മഹോത്സവമായ ഓണം ഇതാ വന്നെത്തിക്കഴിഞ്ഞു. സന്തോഷങ്ങളുടെയും ആഘോഷത്തിന്റെയും പൂക്കാലങ്ങളാകുന്ന ദിനങ്ങൾ. ചിങ്ങ മാസത്തിൽ ആഘോഷിക്കപ്പെടുന്ന ഓണനാളുകൾ വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. അത്തം നാൾ മുതൽ മുറ്റത്ത് പൂക്കളങ്ങളൊരുക്കിക്കൊണ്ടാണ് ആഘോഷത്തിനു കൊടിയേറുന്നത്. കേരളം ഭരിച്ചിരുന്ന നീതിമാനായ മഹാബലി എന്ന രാജാവ് തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. അതിനാൽ തന്നെ അത്തത്തിൽ ...

കൂട്ടിനൊപ്പം കൂട്ടു കൂടി..

കേരളത്തിലെ മസ്കുലർ ഡിസ്ട്രോഫി, സ്‌പൈനൽ മസ്കുലർ അട്രോഫി ബാധിതരുടെ കൂട്ടായ്മയായ മൈൻഡ് ട്രസ്റ്റിന്റെ (മൊബിലിറ്റി ഇൻ ഡിസ്ട്രോഫി) വോളന്റിയർ വിങ്ങായ കൂട്ടിന്റെ ആദ്യ സംസ്ഥാനതല സംഗമം ജൂൺ 11 ന് ഇരിങ്ങാലക്കുടയിൽ ''കൂട്ടിനൊപ്പം' എന്ന പേരിൽ സംഘടിപ്പിച്ചു. കൈപ്പമംഗലം എം എൽ എ ശ്രീ. ഇ ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ തിരക്കഥാകൃത്ത് ശ്രീ സഞ്ജയ്, റേഡിയോ അവതാരകനും നടനുമായ ...

ലാലേട്ടന് ഇടം മാസികയുടെ ജന്മദിനാശംസകൾ

മൈൻഡ് അംഗമായ ജെറിന്റെ കുഞ്ഞു നാൾ മുതലുള്ള ആഗ്രഹമായിരുന്നു മലയാളികളുടെ സ്വന്തം നടനവിസ്മയം ലാലേട്ടനെ കാണണം എന്നുള്ളത്. പഠിക്കുന്ന സമയത്ത് ഒരിക്കൽ അതിനൊരു ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ അടുത്ത് ചെല്ലാനോ സംസാരിക്കാനോ ഉള്ള അവസരം കിട്ടിയിരുന്നില്ല, പിന്നീട് മസ്‌ക്കുലർ ഡിസ്ട്രോഫി എന്ന അസുഖത്തിന്റെ പിടിയിൽ വീടിനകത്ത് ഒതുങ്ങിയെങ്കിലും ജെറിൻ തന്റെ ആഗ്രഹം ഒരു നെരിപ്പോട് പോലെ മനസ്സിൽ കൊണ്ട് നടന്നു. ഒടുവിൽ തന്റെ ...

പ്രതീക്ഷയുടെ വാതായനം

മുകളിൽ കാണുന്ന റാംപുള്ള ഈ വീടിന് ഒറ്റനോട്ടത്തിൽ പുതുമകളൊന്നും തോന്നില്ലായിരിക്കും. എന്നാൽ വീൽചെയർ ഉപയോഗിക്കുന്ന ആരും ഈ വീട്ടിൽ ഇല്ലാതിരുന്നിട്ടും, വീൽചെയർ ഉപയോഗിക്കുന്ന ആരുവന്നാലും പടിക്കെട്ടുകൾ അവരുടെ പ്രവേശനത്തിനു തടസ്സം നിൽക്കാത്ത രീതിയിൽ നിർമിച്ചിരിക്കുന്ന ഈ വീടിന് ഭംഗി ഒരൽപ്പം കൂടുതലാണ്. അങ്കമാലി സ്വദേശിയായ ഡോണറ്റ് ഡേവിസാണ് വീടിനകവും ടോയ്‌ലെറ്റുമെല്ലാം വീൽചെയർ സൗഹൃദമായി ഇത്തരത്തിലൊരു മാതൃകാപരമായ വീടൊരുക്കിയിരിക്കുന്നത്. വീടിന്റെ പുറം മോടിയിലുപരി തന്റെ ...

പൂരച്ചന്തത്തിൽ മനം നിറഞ്ഞ്

തൃശൂർ പൂരം കാണാൻ ഭിന്നശേഷിക്കാർക്കായി സർക്കാർ ഒരുക്കിയ സൗകര്യത്തിൽ അഥിതികളായി പങ്കെടുത്ത 13 പേരിൽ ഒരാളാവാൻ അവസരം ലഭിച്ചതിലും പൂരം കണ്ട് മനസ്സറിഞ്ഞ് ആസ്വദിക്കാനും കഴിഞ്ഞ സന്തോഷത്തിലാണ് മൈൻഡ് അംഗം സിയ ശ്രുതി. ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുള്ള സിയ പൂരവുമായി ബന്ധപ്പെട്ട് ഒരുക്കിയ ആൽബത്തിൽ ഗായകൻ ജയചന്ദ്രനൊപ്പം പാടിയിട്ടുണ്ട്. പൂരക്കാലങ്ങളിൽ പാടി സാമൂഹ്യ മാധ്യമങ്ങളിലിടുന്ന പാട്ടുകളിൽ മനസ്സു നിറയെ പൂരം നേരിട്ടു കാണാനുള്ള ...

ഒരു വാട്ടർ മെട്രോ യാത്ര

ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ സംരംഭമായ കൊച്ചി വാട്ടർ മെട്രോയുടെ വൈറ്റില-കാക്കനാട് റൂട്ടിലെ ആദ്യത്തെ ഭിന്നശേഷിക്കാരിയായ വനിതാ യാത്രികയായി മൈൻഡ് അംഗം സൗമ്യ അയ്യർ. എറണാകുളം ജില്ലാ കളക്ടർ ശ്രീ. എൻ എസ്‌ കെ ഉമേഷ്, മുൻ ഡി ജി പി യും KMRL എംഡിയുമായ ശ്രീ. ലോക്നാഥ് ബെഹ്‌റ തുടങ്ങിയവരും ഈ യാത്രയിൽ സംബന്ധിച്ചിരുന്നു. 25 വർഷങ്ങൾക്ക് ശേഷമുള്ള മനോഹരമായ ഈ ...

വിഷുവിൻ പൊൻചിരി

വിഷുപ്പുലരിയിൽ 20 വർഷങ്ങൾക്ക് ശേഷം തന്റെ ഇലക്ട്രിക് വീൽചെയറിൽ അമ്പലത്തിലെത്തി തൊഴാൻ കഴിഞ്ഞതിന്റ അതിയായ സന്തോഷത്തിലാണ് മൈൻഡ് അംഗമായ ഷീജ. 2023 മാർച്ചിൽ മണപ്പുറം ഫൗണ്ടേഷനും മൈൻഡ് ട്രസ്റ്റും ചേർന്നു നടത്തിയ 'സഹയാത്രയ്ക്ക് സ്നേഹസ്പർശം' എന്ന പരിപാടിയിലൂടെയാണ് കൊല്ലം സ്വദേശിയായ ഷീജയ്ക്ക് ഇലക്ട്രിക് വീൽചെയർ ലഭിച്ചത്. 28 വയസ്സുവരെ നടന്നു പോയിരുന്ന വഴികളിലൂടെ ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കാൻ കഴിയട്ടെ