അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ….
"I Miss You" എന്ന വാക്കിനെ "അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി" എന്നെഴുതാൻ യശഃശരീരനായ ഒ.എൻ.വി യ്ക്ക് മാത്രമേ കഴിയൂ.
മലയാള കാവ്യ ലോകത്തിൻ്റെ തിലക കുറിയായിരുന്ന ഒ.എൻ.വി ഓർമ്മയായിട്ട് ഇന്ന് ഒൻപത് വർഷം തികയുകയാണ്.
ജീവിച്ചിരുന്ന എട്ടര പതിറ്റാണ്ട് മലയാള സാഹിത്യത്തിന് അദ്ദേഹം നൽകിയ സംഭാവന എത്ര വർണ്ണിച്ചാലും മതിയാകില്ല.
മലയാള കാവ്യ ശാഖയ്ക്ക് മാത്രമല്ല സിനിമ സംഗീതത്തിലും, ...