എസ് എം എ മരുന്നിനായുള്ള നിയമപോരാട്ടം
ലോകത്ത് ഏഴായിരത്തിലധികം വ്യത്യസ്ത തരങ്ങളിലുള്ള അപൂർവരോഗങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ വളരെ ചെറിയ ശതമാനം രോഗങ്ങൾക്ക് മാത്രമേ ഇതുവരെ മരുന്നുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളൂ. എന്നാൽ ഇത്തരം മരുന്നുകൾക്കോ, അമിതമായ വിലയും.
മനുഷ്യശരീരത്തിലെ പേശികളെ ചലിപ്പിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന മോട്ടോർ ന്യൂറോണുകളെ ബാധിക്കുന്ന ജനിതകരോഗമാണ് സ്പൈനൽ മസ്കുലർ അട്രോഫി
(എസ് എം എ). ഈ അസുഖത്തിൻ്റെ ഫലമായി പേശികളുടെ ബലം ക്രമേണ ക്ഷയിക്കുകയും, രോഗിക്ക് പ്രായം കൂടുംതോറും ...