പ്രതീക്ഷയുടെ വാതായനം
മുകളിൽ കാണുന്ന റാംപുള്ള ഈ വീടിന് ഒറ്റനോട്ടത്തിൽ പുതുമകളൊന്നും തോന്നില്ലായിരിക്കും. എന്നാൽ വീൽചെയർ ഉപയോഗിക്കുന്ന ആരും ഈ വീട്ടിൽ ഇല്ലാതിരുന്നിട്ടും, വീൽചെയർ ഉപയോഗിക്കുന്ന ആരുവന്നാലും പടിക്കെട്ടുകൾ അവരുടെ പ്രവേശനത്തിനു തടസ്സം നിൽക്കാത്ത രീതിയിൽ നിർമിച്ചിരിക്കുന്ന ഈ വീടിന് ഭംഗി ഒരൽപ്പം കൂടുതലാണ്. അങ്കമാലി സ്വദേശിയായ ഡോണറ്റ് ഡേവിസാണ് വീടിനകവും ടോയ്‌ലെറ്റുമെല്ലാം വീൽചെയർ സൗഹൃദമായി ഇത്തരത്തിലൊരു മാതൃകാപരമായ വീടൊരുക്കിയിരിക്കുന്നത്. വീടിന്റെ പുറം മോടിയിലുപരി തന്റെ ...