Archive

പരിമിതികൾക്കതീതം ‘ബിയോണ്ട് ബാരിയേഴ്സ്’

ഒരു സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും, അവരുടെ ചുറ്റുപാടുകളോ, കഴിവുകളോ ഒന്നും അടിസ്ഥാനപ്പെടുത്തി വേർതിരിക്കാതെ, തുല്യ അവസരങ്ങളും പൂർണ്ണ പങ്കാളിത്തവും വിലമതിക്കുകയും ഉറപ്പാക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു ഇൻക്ലൂസീവ് സമൂഹം ആകുന്നത്. മൈൻഡ് ട്രസ്റ്റിൻ്റെ വോളൻ്റിയർ വിങ്ങായ 'കൂട്ട്' നവംബർ 21ന് 'ബിയോണ്ട് ബാരിയേഴ്സ്’ എന്ന പേരിൽ പുതിയൊരു ചുവടുവെപ്പിന് തുടക്കം കുറിച്ചു. കൂട്ട് വോളൻ്റിയർ അമീൻ, കൂട്ട് സെൻട്രൽ കോർഡിനേറ്റർ കാർത്തിക് എന്നിവർ പയ്യന്നൂർ ...

മധുരം പകർന്ന് ‘Cako’

വിദ്യാർത്ഥികളാൽ നിറഞ്ഞ കൊച്ചിൻ കോളേജ് ക്യാമ്പസിൽ, വാനിലയുടെയും ചോക്ലേറ്റിൻ്റെയും പ്രതീക്ഷയുടെയും സുഗന്ധം പരത്തി ഒക്ടോബർ ഏഴിന് Cakoയുടെ ഒരു സ്റ്റാൾ ഉയർന്നു. മധുരത്തോടൊപ്പം കഴിവിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും കൂട്ടായ്മയുടെയും പ്രതീകമായി അത് മാറി. മസ്കുലർ ഡിസ്ട്രോഫി (എംഡി), സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) മുതലായ അസുഖങ്ങൾ ബാധിച്ചവർക്ക് പലർക്കും ഒരു ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാവാറുണ്ട്. ജോലിക്കായി യാത്ര ചെയ്യലും മിക്കപ്പോഴും അസാധ്യമാണ്. ഇത്തരം രോഗാവസ്ഥകൾ നേരിടുന്നവരുടെ ...

ഡോക്ടറേറ്റ് കൈവരിച്ച് മാതൃകയായി യൂനുസ്

ശാരീരികപരിമിതികൾ നിരന്തരം തോൽപ്പിക്കാൻ ശ്രമിച്ചപ്പോഴും, തോറ്റുകൊടുക്കാതെ പഠനം തുടർന്ന് ഇന്നിതാ ഡോക്ടറേറ്റ് കൈവരിച്ചിരിക്കുകയാണ് മലപ്പുറം പെരുവള്ളൂർ പഞ്ചായത്തിൽ താമസിക്കുന്ന യൂനുസ് ചെമ്പൻ. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് യൂനുസിന് മസ്കുലർ ഡിസ്ട്രോഫി എന്ന അസുഖം നിർണ്ണയിക്കപ്പെടുന്നത്. അതോടെ സ്കൂളിൽ പോകാൻ സാധിക്കാതെയായി. പിന്നീട് പതിനെട്ട് വയസ്സിന് ശേഷം പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതി പാസാകുകയും, 2014ൽ കാലിക്കറ്റ് സർവകലാശാലയിൽ ബി.എ പൊളിറ്റിക്കൽ സയൻസ് ഓപ്പൺ ...

അഭിമാനമായി ശ്വേത ജയറാം

ചില വിജയങ്ങൾ വളരെയധികം വിലപ്പെട്ടതാണ്… അവ നിരന്തരവും കഠിനവുമായ പ്രയത്നത്തിൻ്റെയും, നിശ്ചയദാർഢ്യത്തിൻ്റെയും ഫലമായി ലഭിക്കുന്നതാണ്. ശ്വേതയുടെ ‘മിസ്സ് കേരള’ വിജയത്തെക്കുറിച്ച് കുറച്ച് മാസങ്ങൾക്ക് മുമ്പ് ‘ഇട’ത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഇന്ന് അതിലും മികവേറിയ ഒരു വിജയത്തിൻ്റെ വാർത്ത ഇവിടെ പങ്കുവെക്കുകയാണ്… അത്യധികം അഭിമാനകരമായ ‘മിസ് ക്വീൻ ഓഫ് ഇന്ത്യ 2025’ ടൈറ്റിൽ വിജയിയായിരിക്കുകയാണ് മൈൻഡ് ട്രസ്റ്റിൻ്റെ സ്വന്തം കൂട്ട് വോളൻ്റിയറായ ശ്വേത ജയറാം. സംസ്ഥാനതലത്തിൽ ഒരു ...

‘മിസ്സ് കേരള‘ താരമായി ശ്വേത ജയറാം

കൊച്ചിയിലെ സിയാൽ കൺവൻഷൻ സെൻ്ററിൽ, പ്രകാശം പ്രസരിക്കുന്ന വർണ്ണാഭമായ വേദിയിൽ, അതിമനോഹരമായ വസ്ത്രവിധാനത്തിൽ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ, ‘ശ്വേത ജയറാം’ വനിത മിസ്സ് കേരള മത്സരത്തിൽ ഫസ്റ്റ് റണ്ണർ-അപ്പ് സ്ഥാനം ഏറ്റുവാങ്ങി. അഭിനേത്രിയായ ഐശ്വര്യ ലക്ഷ്മിയാണ് വിജയികളെ കിരീടങ്ങളണിയിച്ചത്. ദൃഢനിശ്ചയവും നിരന്തരമായ കഠിനാധ്വാനവും ഉണ്ടെങ്കിൽ എത്ര വലിയ അതിരുകളെയും ഭേദിച്ച് വിജയം കൈവരിക്കാം എന്ന് തെളിയിക്കുന്നതാണ് മൈൻഡിൻ്റെ ‘കൂട്ട്’ വോളൻ്റിയറായ ശ്വേതയുടെ ഈ നേട്ടം. അമ്മയും ...

എസ് എം എ മരുന്നിനായുള്ള നിയമപോരാട്ടം

ലോകത്ത് ഏഴായിരത്തിലധികം വ്യത്യസ്ത തരങ്ങളിലുള്ള അപൂർവരോഗങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ വളരെ ചെറിയ ശതമാനം രോഗങ്ങൾക്ക് മാത്രമേ ഇതുവരെ മരുന്നുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളൂ. എന്നാൽ ഇത്തരം മരുന്നുകൾക്കോ, അമിതമായ വിലയും. മനുഷ്യശരീരത്തിലെ പേശികളെ ചലിപ്പിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന മോട്ടോർ ന്യൂറോണുകളെ ബാധിക്കുന്ന ജനിതകരോഗമാണ് സ്പൈനൽ മസ്കുലർ അട്രോഫി (എസ് എം എ). ഈ അസുഖത്തിൻ്റെ ഫലമായി പേശികളുടെ ബലം ക്രമേണ ക്ഷയിക്കുകയും, രോഗിക്ക് പ്രായം കൂടുംതോറും ...

2025ലെ ഫെസ്ക പുരസ്കാരം മൈൻഡിന്

മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) ട്രസ്റ്റിന് വീണ്ടുമൊരു അഭിമാന നേട്ടം കൂടി! വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന കൊല്ലം ജില്ലയിലെ വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയെ പരിഗണിച്ചു കൊണ്ട് നൽകപ്പെടുന്ന ഫോറം ഓഫ് എംപ്ലോയീസ് ഫോർ സോഷ്യൽ ആൻഡ് കൾച്ചറൽ ആക്ടിവിറ്റീസിന്റെ (ഫെസ്‌ക) ഈ വർഷത്തെ പുരസ്കാരം മൈൻഡിന് ലഭിച്ചു. ഇത് മൂന്നാം തവണയാണ് ഫെസ്‌ക ഇത്തരത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ/സ്ഥാപനങ്ങൾക്ക് പുരസ്കാരം ...

എംകോം പരീക്ഷയിൽ ആർഷയ്‌ക്ക് ഒന്നാം റാങ്ക്

കേരളാ യൂണിവേഴ്സിറ്റിയിൽനിന്ന് ഒന്നാം റാങ്കോടെ എംകോം പാസ്സായിരിക്കുകയാണ് മൈൻഡ് ട്രസ്റ്റിൻ്റെ അഭിമാനതാരമായ ആർഷ ബോസ് എ. കൊല്ലം ജില്ലയിലെ എസ്എൻ കോളജിലാണ് ആർഷ ബീകോമും എംകോമും പഠിച്ചു പാസ്സായത്. പിതാവായ ചന്ദ്രബോസിനും മാതാവായ അജന്തകുമാരിക്കുമൊപ്പം കൂനമ്പായിക്കുളത്താണ് താമസം. മസ്കുലർ ഡിസ്ട്രോഫി രോഗബാധിതയായ ആർഷയ്ക്ക് പത്താം ക്ലാസിലും പ്ലസ്ടുവിലും ഫുൾ എ പ്ലസും ബീകോമിന് 85% മാർക്കും ലഭിച്ചിരുന്നു. ആർഷയുടെ പഠനമികവുകണ്ട് ബന്ധുക്കൾ ചേർന്ന് ആർഷയ്ക്ക് ...

ജാബിറിന് സംസ്ഥാന ഭിന്നശേഷി പുരസ്കാരം

കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ 2024ലെ ഭിന്നശേഷി പുരസ്കാരങ്ങളിൽ, സ്വകാര്യ മേഖലയിലെ മികച്ച ജീവനക്കാരനുള്ള പുരസ്‌കാരത്തിനർഹനായിരിക്കുകയാണ് മൈൻഡ് ട്രസ്റ്റ്‌ എക്സിക്യൂട്ടീവ് അംഗവും ‘നൈപുണ്യ’ പ്രൊജക്റ്റ്‌ കോർഡിനേറ്ററുമായ മുഹമ്മദ്‌ ജാബിർ. 25,000 രൂപയാണ് അവാർഡ് തുക. സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു നവംബർ 22ന് നടത്തിയ പത്രസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മൈൻഡ് അംഗങ്ങൾക്ക് അത് അഭിമാനത്തിൻ്റെ നിമിഷങ്ങളായിരുന്നു. മലപ്പുറം തിരൂർ സ്വദേശികളായ അബ്‌ദുൽ ...

നദികളുടെ നാട്ടിലൊരു സംഗമം

മൈൻഡ് ട്രസ്റ്റിൻ്റെ കുടുംബാംഗങ്ങൾ ഒത്തുചേർന്ന്, പരസ്പരം ജീവിതാനുഭവങ്ങളും വിശേഷങ്ങളും തമാശകളും പങ്കുവെച്ച് സന്തോഷത്തോടെ ഒരു ദിനം ചെലവഴിക്കാനായി "ഒമിക” എന്ന പേരിൽ നവംബർ 9ന് ആലപ്പുഴ ജില്ലയിലെ എസ്ഡി കോളേജ് അങ്കണത്തിൽവച്ച് ജില്ലാതലസംഗമം സംഘടിപ്പിച്ചു. ആലപ്പുഴ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) ശ്രീമതി. ആശ സി. എബ്രഹാം ആണ് ഉദ്ഘാടനം നിർവഹിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ പിജി റസിഡൻ്റ് ആയ ഡോ. ജാവേദിൻ്റെ ...